Breaking news

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ പഠന പ്രക്രീയ ഫലപ്രദമായി മുന്‍പോട്ടു കൊണ്ടുപോകുവാന്‍ അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു. അമേരിക്കയിലുള്ള റോട്ടറി ക്ലബ്ബ് ഓഫ് കരോള്‍ട്ടനുമായി സഹകരിച്ച് 10 കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു