Breaking news

കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക്് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്രിതതല പഞ്ചായത്തുകളോട് ചേര്‍ന്ന് നിന്നുകൊണ്ട് കൂടുതല്‍ ആളുകളിലേയ്ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത പ്രോക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് സി.ബി എന്നിവര്‍ പ്രസംഗിച്ചു. കിടങ്ങൂര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെ പങ്കാളിത്തതോടെയാണ് കെ.എസ്.എസ്.എസ് ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്ററുകള്‍ ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

ക്നായിത്തൊമ്മൻ പ്രതിമയ്ക്ക് കെറ്ററിംഗിൽ ഉജ്വല വരവേൽപ്പ്

Read Next

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍