മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
UKയിൽ എത്തിച്ചേർന്ന ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ പ്രതിമയെ കെറ്ററിംഗ് യൂണിറ്റ് അംഗങ്ങളും, UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങളും ചേർന്ന് സമുചിതമായി സ്വീകരിച്ചു. സെലൂക്യാ_ സ്റ്റെസിഫോണിലെ കാസോലിക്കോസിൻ്റെ നിർദ്ദേശാനുസരണം, ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി AD 345 ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന പ്രേഷിത കുടിയേറ്റ നായകൻ്റെ പ്രതിമ ആനന്ദത്തോടും അഭിമാനത്തോടും കൂടി UKKCA ഭാരവാഹികൾ ഏറ്റുവാങ്ങി.
പ്രതിമാസ്വീകരണത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തിൽ UKKCA പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.കെറ്ററിംഗ് യൂണിറ്റ് സെക്രട്ടറി ശ്രീമതി ബീനാ ജോമോൻ ഐത്തിച്ചിറ സ്വാഗതം ആശംസിച്ചു. UKKCA യുടെ ക്നായിത്തൊമ്മൻ പ്രതിമാ നിർമ്മാണം ആഗോള ക്നാന സമൂഹം മാത്യകയാക്കേണ്ടതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ UKKCA പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് അഭിപ്രായപ്പെട്ടു. UKKCA ജനറൽ സെക്രട്ടറി, ജിജി സൈമൺ വരിക്കാശ്ശേരിൽ, ട്രഷറർ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ, വൈസ് പ്രസിഡൻ്റ് ബിജി ജോർജ്ജ് മാംകൂട്ടത്തിൽ, ജോയൻ്റ് സെക്രട്ടറി ലൂബി മാത്യൂസ് വെള്ളാപ്പള്ളിൽ, ജോയൻ്റ് ട്രഷറർ എബി ജോൺ കുടിലിൽ, റീജിയൺ കോർഡിനേറ്റർ സഖറിയ പുത്തൻകളം, കെറ്ററിംഗ് യൂണിറ്റ് ട്രഷറർ ജോസ് വടക്കേക്കര, കെറ്ററിംഗ് യൂണിറ്റ് വുമൺസ് ഫോറം പ്രതിനിധി ശ്രീമതി സാലി സ്റ്റീഫൻ പിള്ളവീട്ടിൽ, എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് പ്രസി ഡൻ്റ് ശ്രീമതി ഐവി സ്റ്റീഫൻ തറക്കനാൽ നന്ദി പറഞ്ഞു.കെറ്ററിംഗ് യൂണിറ്റ് UKKCYL പ്രസിഡൻ്റ് ക്രിസ്റ്റീനാ ബിജി മാംകുട്ടത്തിൽ, കെറ്ററിംഗ് യൂണിറ്റ് ജോയൻ്റ് സെക്രട്ടറി ഷീബാ സിബി എന്നിവർ പ്രതീമാ സ്വീകരണ ചടങ്ങുകൾക്ക് നേത്യത്വം നൽകി.ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനം 2021 ഒക്ടോബർ രണ്ടിന് UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.