സമകാലികവും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു നല്ല ഷോർട്ട് ഫിലിം,’ആഴം ‘.
കല്ലടയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോളി സ്റ്റീഫൻ നിർമിച്ച ആഴത്തിന്റെ തിരക്കഥയും സംവിധാനവും സ്റ്റീഫൻ കല്ലടയിലാണ്.
എന്തിന്റെയൊക്കയോ പേരിൽ മാനസികമായി തളർന്നു പോയ ഒരു അച്ഛന്റെയും മകളുടെയും അതിജീവനത്തിന്റെ കഥ പറയുമ്പോൾ, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്, ക്യാമറ, അസോസിയേറ്റ് ഡയറക്ടർ – സാൻ മമ്പലം, എഡിറ്റർ -സുനേഷ് സെബാസ്റ്റ്യൻ, മ്യൂസിക് – ശരത് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ -ബിജു ചാക്കോ, ക്യാമറ അസിസ്റ്റന്റ് – ലെവിൻ സാജു, സബ്ടൈറ്റിൽ – മന്ന സ്റ്റീഫൻ എന്നിവരാണ്.
വിഷാദ രോഗത്തിനടിമപ്പെട്ടു, ആത്‍മഹത്യ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടി വരുന്ന ഈ സാഹചര്യത്തിൽ സഹതാപം അല്ല ചികിത്സയാണ് ഇതിനു വേണ്ടത് എന്ന് സമൂഹത്തെ ഓർമപ്പെടുത്തുകയാണ് ഈ ഷോർട്ട് ഫിലിം ചെയ്യുന്നത്.സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുന്ന ഈ ഷോർട്ട് ഫിലിമിന് ആശംസകൾ…
വീഡിയോ ഇവിടെ കാണാം