Breaking news

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് കായിക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

-പുരുഷ കായിക പുരസ്‌കാരം സിജോമോൻ ജോസഫ് മേക്കാട്ടേലിനും-വനിതാ കായിക പുരസ്‌കാരം മാർഗരറ്റ് മരിയ റെജിക്കും
കോട്ടയം: ക്‌നാനായ കത്തോലിക്ക വിഭാഗത്തിൽപെട്ട ഏറ്റവും മികച്ച  പുരുഷ-വനിതാ കായികതാരങ്ങൾക്ക് ആദരവു നൽകുന്നതിനായി അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഏർപ്പെടുത്തുന്ന കായികപുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു.  പ്രഥമ പുരുഷ കായിക പുരസ്‌കാരത്തിന് കിടങ്ങൂർ മേക്കാട്ടേൽ സിജോമോൻ ജോസഫിനെയും വനിതാ കായിക പുരസ്‌കാരത്തിന് കല്ലറ പഴയ പള്ളി പഴുക്കാത്തറയിൽ മാർഗരറ്റ് മരിയ റെജിയെയും തിരഞ്ഞെടുത്തു. ക്രിക്കറ്റിൽ  ദേശീയ അന്തർ ദേശീയ തലങ്ങളിലെ പ്രകടന മികവാണ്  സിജോമോനെ അവാർഡിന് അർഹനാക്കിയത്. 2017 ലെ ഇന്റർയൂണിവേഴ്‌സിറ്റി തായ്‌കോണ്ടോ മൽസരത്തിൽ സ്വർണ്ണമെഡൽ ജേതാവാണ് മാർഗരറ്റ് മരിയ. കാഷ് അവാർഡും പുരസ്‌കാരവുമാണ് പ്രതിഭകൾക്ക് ലഭിക്കുക.   ക്രിക്കറ്റിൽ നിരവധി ദേശീയ അന്തർ ദേശീയ തലങ്ങളിലെ പ്രകടനമാണ് സിജോമോനെ അവാർഡിന് അർഹനാക്കിയത്. 2017 ലെ ഇന്റർ യൂണിവേഴ്‌സിറ്റി തായ് കോണ്ടോ മൽസരത്തിൽ സ്വർണ്ണമെഡൽ ജേതാവാണ് മാർഗരറ്റ് മരിയ. മികച്ച പുരുഷ കായികതാരത്തിന് എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത് ശ്രീ തോമസ് പിടികയിലും, മികച്ച വനിതാ താരത്തിനുള്ള എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത് ശ്രീ എം.യു മാത്യു മാക്കിലിന്റെ  സ്മരണാർത്ഥം ശ്രീ കെ എം എബ്രഹാം തടത്തിലും ആണ് . കായിക എൻഡോവ്‌മെന്റ്‌നായി  ലഭിച്ച അപേക്ഷകൾ വിദഗ്ധരടങ്ങുന്ന സമിതി വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.  
ബിനോയി ഇടയാടിയിൽജനറൽ സെക്രട്ടറി

Facebook Comments

knanayapathram

Read Previous

മുട്ടം അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പുളിഞ്ഞാൽ വേളായിൽ (തോട്ടപ്പള്ളിൽ) ലൂക്കാ (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE