Breaking news

മതബോധന രംഗത്തു പുത്തൻ ചുവടുവെപ്പുമായി സെന്റ് ജൂഡ് ക്നാനായ മിഷൻ . പ്രൗഢഗംഭീരമായ കോൺവൊക്കേഷൻ സെറിമണി

റിപ്പോർട്ട് :സഖറിയാ പുത്തെൻകളം ,ഫോട്ടോ :ബിനോയി റഗ്ബി

യു കെ യിലെ കാത്തോലിക്ക സഭയ്ക്കു അഭിമാനമായി , മതബോധന വിദ്യാഭ്യാസ മേഖലയിൽ നവചരിതം രചിച്ചു മറ്റുള്ളവർക് മാതൃകയായി കാവെൻട്രി , ലെസ്റ്റർ , കെ റ്ററിങ് , ഓക്‌സ്‌ഫോർഡ് , നോർത്താംപ്ടൺ എന്നിവടങ്ങളിലെ ക്നാനായക്കാരുടെ ഇടവകയായ സെന്റ് ജൂഡ് ക്നാനായ കാത്തോലിക് മിഷനിൽ പ്രൗഢഗംഭീരമായ കോൺവൊക്കേഷൻ സെറിമണി നടത്തപ്പെട്ടു .മതബോധനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കിയ A ലെവൽ വിദ്യാർത്ഥികളെ ആദരിച്ച കോൺവൊക്കേഷൻ സെറിമണി, പ്രൗഢഗംഭീരമായ സദസിനു മുന്നിൽ നടത്തപ്പെട്ടു .

സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക പ്രോപോസ്ഡ് മിഷൻ പ്രീസ്റ് ഇൻ ചാർജ് ഫാ മാത്യു കണ്ണാലയിൽ ന്റെ ആശയത്തെ വളരെ മനോഹരമായ ചടങ്ങിലൂടെ വേദപാഠ അദ്ധ്യാപകരും പാരിഷ് കൌൺസിൽ അംഗങ്ങളും വർണ്ണശഭളമായ ചടങ്ങു ആക്കി മാറ്റുവാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു .ഭാരതസഭയുടെ അപ്പസ്തോലൻ വിശുദ്ധ തോമ ശ്ലീഹായുടെ ഓർമചാരണ വിശുദ്ധബലിആരംഭത്തിനു മുൻപായി നടത്തപ്പെട്ട പ്രദിക്ഷണത്തിൽ തൂങ്ങപെട്ട കുരിശു രൂപവും ആയി ജിജോ മണ്ണാകുന്നേൽ ന്റെ പിന്നിൽമാർത്തോമാ കുരിശു ആൽബിൻ പാഠപുരക്കലും പിന്നിൽ വിശുദ്ധ ഗ്രന്ഥം ഉയർത്തിപ്പിടിച്ചു ബിജു പള്ളിപ്പറമ്പിൽ , തിരികളയേന്തി സിബു ജോസ് , നിഷ താജ് തുടർന്ന്വേദപാഠ അദ്ധ്യാപകർക്കു പിന്നിലായി കാഴ്ചവസ്തുക്കൾ ആയിഎ ലെവൽ വിദ്ധാർത്ഥികളും ഏറ്റവുംപിറകിൽ കാർമ്മികൻ ഫാ മാത്യുകണ്ണാലയും അണിനിരന്നു .

കുർബാന മദ്ധ്യേ എ ലെവൽ വിദ്യാർത്ഥികളെ പ്രേത്യേകമായി അനുഗ്രഹിച്ചു പ്രാർഥിച്ചു .വിശുദ്ധ കുർബാനയ്ക്കു ശേഷം കോൺവൊക്കേഷൻ സെറിമണി യുടെ പ്രാധ്യാന്യത്തെ കുറിച്ച് എ ലെവൽ അദ്ധ്യാപകൻ ആൽബിൻ പടപുരക്കൽ വിശദീകരിച്ചു .തുടർന്ന് പ്രിൻസിപ്പൽ ബിജു പള്ളിപ്പറമ്പിൽ , ഏരിയ ഹെഡ് ടീചെര്സ് ആയ സിബു ജോസ് ,നിഷ താജ് , മതബോധന സെക്രട്ടറി സഖറിയാ പുത്തെൻകളം , ട്രസ്റ്റീസ് വിജി ജോസഫ് , സ്റ്റീഫൻ പുതുകുളം , അക്കൗണ്ടന്റ് ബിജു കൊച്ചികുന്നേൽ , മതാദ്ധ്യാപകർ എന്നിവരെ വേദിയിലേയ്ക് ക്ഷേണിക്കുകയും , ഓരോ വിദ്യാർത്ഥികൾക്കും സെര്ടിഫിക്കറ്റും സെന്റ് ജൂഡ് ന്റെ ലോഗോ പതിപ്പിച്ച മോമെന്റോയും ജപമാലയും നൽകി .

എ ലെവൽ മതബോധന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക് സമ്മാനങ്ങൾ നൽകിഒറ്റപ്ലാക്കൽ ഫാമിലീസ് സ്പോൺസർ ചെയ്ത ജൂലിയ വിനോദ് ഒറ്റപ്ലാക്കൽ സ്കോളർഷിപ്പും വിജി ജോസഫ് സ്പോൺസർ ചെയ്ത ട്രോഫിയിക് റോണിയ വിനോദ് അർഹയായി .രണ്ടാം സ്ഥാനം സ്റ്റീഫൻ പുതുകുളം സ്പോൺസർ ചെയ്ത ട്രോഫിയിക് അലൻ അജോയും , മൂന്നാം സ്ഥാനം ബിജു കൊച്ചികുന്നേൽ സ്പോൺസർ ചെയ്ത ട്രോഫിയിക് ഡാനിയേൽ മാത്യു അർഹരായി .മതാദ്ധ്യാപകർ ആയഷിൻസൺ മാത്യു , ബീന ബിജു , ബീന ബാബു ,സ്മിത ഷിജോ , സിബിയ ബിപിൻ , ജീന സഖറിയാ,ഡോണാ ജിത്തു , ബിൻസി ജോസ് , ജോംസി ദഷീദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

Facebook Comments

knanayapathram

Read Previous

കോവിഡ് കരുതല്‍ നടപടികള്‍: കാരിത്താസ് ആശുപത്രിക്കു പ്രത്യേക പുരസ്കാരം

Read Next

കോവിഡ് പ്രതിരോധം – കോട്ടയം മുനിസിപ്പാലിറ്റിയ്ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്