Breaking news

കോവിഡ് കരുതല്‍ നടപടികള്‍: കാരിത്താസ് ആശുപത്രിക്കു പ്രത്യേക പുരസ്കാരം

കോട്ടയം: കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ സ്വകാര്യ മേഖലയിലെ ജില്ലാ തല കോവിഡ് ഏകോപനം കൃത്യമായി നടപ്പിലാക്കുന്നതിന്, കോവിഡ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു ജില്ലാ ഭരണകൂടത്തിന് സമ്പൂര്‍ണ്ണ സഹകരണം നല്‍കിയതിനും ഒപ്പം വിവിധങ്ങളായ കോവിഡ് കെയര്‍ സേവനങ്ങള്‍ നടപ്പാക്കിയതിനും സ്വകാര്യ മേഖലയില്‍ ജില്ലയിലെ ഏറ്റവും മികച്ച കോവിഡ് കെയര്‍ ആശുപത്രിയായി കാരിത്താസ് ആശുപത്രിയെ ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തു. ജില്ലാ ഭരണകൂടം നല്‍കിയ പുരസ്ക്കാരം ജില്ലാ കളക്ടര്‍ എം. അഞ്ജനയില്‍ നിന്ന് കാരിത്താസ് അശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത ്സ്വീകരിച്ചു. ഫാ. ജിനു കാവിലും സംബന്ധിച്ചു

Facebook Comments

Read Previous

ചാമക്കാല മുടക്കോടിൽ ബൈജു ജോൺ(46) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മതബോധന രംഗത്തു പുത്തൻ ചുവടുവെപ്പുമായി സെന്റ് ജൂഡ് ക്നാനായ മിഷൻ . പ്രൗഢഗംഭീരമായ കോൺവൊക്കേഷൻ സെറിമണി