Breaking news

കോവിഡ് പ്രതിരോധം – കോട്ടയം മുനിസിപ്പാലിറ്റിയ്ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം മുനിസിപ്പാലിറ്റിയ്ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി. ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഏറ്റുവാങ്ങി. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി നടപ്പിലാക്കിവരുന്ന പരിശ്രമങ്ങള്‍ പ്രശംസനിയമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രാപ്തി നല്‍കുവാന്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകളുടെ സേവനങ്ങള്‍ സഹായകരമാകുമെന്നും മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

മതബോധന രംഗത്തു പുത്തൻ ചുവടുവെപ്പുമായി സെന്റ് ജൂഡ് ക്നാനായ മിഷൻ . പ്രൗഢഗംഭീരമായ കോൺവൊക്കേഷൻ സെറിമണി

Read Next

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍ * ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു