Breaking news

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

കോട്ടയം: ക്‌നാനായ കോ-ഓപ്പറേറ്റവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ.യും ശിലയുടെ ആശീര്‍വാദകര്‍മ്മം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും നിര്‍വഹിച്ചു. സൊസൈറ്റി വൈസ് ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍, ഡയറക്ടര്‍മാരായ തോമസ് പീടികയില്‍, ജോയി തോമസ് പുല്ലാനപ്പള്ളില്‍, സൈമണ്‍ ആറുപറയില്‍, ബേബി മുളവേലിപ്പുറത്ത്, ജോസ് തൊട്ടിയില്‍, ജെയിംസ് മലേപ്പറമ്പില്‍, സാബു കൂവക്കാട്ടില്‍, തോമസ് ഇലക്കാട്ട്, റ്റോം കീപ്പാറയില്‍, ലൂക്കോസ് കെ. ചാക്കോ കുടകുത്തിയേല്‍, മാനേജിംഗ് ഡയറക്ടര്‍ സിബി ആന്റണി, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ആര്‍ക്കിട്ടെക്റ്റ് ജയാനന്ദ് കിളിക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Facebook Comments

Read Previous

പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി KCYL കടുത്തുരുത്തി ഫൊറോനാ സമിതിയോടൊപ്പം ക്നാനായ പത്രവും മാതൃകയായി

Read Next

കുമരകം പുത്തെൻകളം ഗ്രേസി സ്കറിയ(75) നിര്യാതയായി