Breaking news

പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി KCYL കടുത്തുരുത്തി ഫൊറോനാ സമിതിയോടൊപ്പം ക്നാനായ പത്രവും മാതൃകയായി

കടുത്തുരുത്തി : *കടുത്തുരുത്തി സൈന്റ്റ് മൈക്കിൾസ് ഹൈസ്കൂളിലേക്കു* ,ക്ലാസ് കൂടുന്നതിനും , പഠിക്കാൻ ബുദ്ധിമുട്ട്‌ അനുഭവിച്ചിരുന്നവരുമായിരുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി *KCYL കടുത്തുരുത്തി ഫൊറോനാ സമിതി മാതൃകയായി* . യുവജന ദിനത്തിന്റെ ഭാഗമായി , സഹജീവികളുടെ നന്മയ്ക്കായി പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ മുൻപോട്ട് പോകുന്ന KCYL കടുത്തുരുത്തി ഫൊറോനാ സമിതിയുടെ ഈ പ്രവർത്തനത്തിന് താങ്ങായി നിന്നതു *ക്നാനായ പത്രം* ആണ് . *കടുത്തുരുത്തി ഫൊറോനാ സമിതിക്കുവേണ്ടി , ഫൊറോനാ പ്രസിഡന്റ് അമിത് ജോയിസ് മണലേലിന്റെ കയ്യിൽ നിന്നും സ്കൂൾ ഹെഡ് മാസ്റ്റർ ക്രിസ്റ്റിൻ പി സി പടപുരക്കൽ ഫോണുകൾ ഏറ്റുവാങ്ങി* . പ്രസ്തുത ചടങ്ങിൽ *ഫൊറോനാ ഭാരവാഹികളായ നിതിൻ ഷാജി പറച്ചുടലയിൽ , ആഷ്‌ലി എലിസബത്ത് സണ്ണി വട്ടപ്പറമ്പിൽ , ടോണി ജോസ് അരീച്ചിറ എന്നിവർ സന്നിഹിതരായിരുന്നു* .

Facebook Comments

knanayapathram

Read Previous

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍

Read Next

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി