AD 345 ക്നായി തോമായുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായ മക്കൾ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തു 20 നൂറ്റാണ്ടുകൾക്ക് ശേഷം പുതിയ ഒരു ചരിത്രം ആരംഭിക്കുന്നു.
2012 ൽ ശ്രീ ബാബു എബ്രഹാം നന്നികുന്നേൽ എന്റ് നേതൃത്വത്തിൽ ബെൽജിയം എന്ന രാജ്യത്തിലേക്ക് കുടിയേറിയ കുറച്ചു കുടുംബാംഗങ്ങൾ മാത്രമായിരുന്നു, 2016 ബെൽജിയത്തിലെ ക്നാനായ കത്തോലിക്കാ സാമുദായിക സ്നേഹികളായ എട്ടു കുടുംബാംഗങ്ങൾ ചേർന്ന് കുടിയേറ്റം എന്ന സംഘടന രൂപീകരിച്ചു. വളരെ ചെറിയ അംഗസംഖ്യയിൽ തുടങ്ങിയ നമ്മുടെ സംഘടന ഇപ്പോൾ 2021 ഇൽ 250 ഓളം കുടുംബമായി വളർന്നു.
കൈമോശം വന്നുകൊണ്ടിരിക്കുന്ന നമ്മുടെ പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതിനും കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുടെ ആത്മീയവും ഭൗതികവുമായ എല്ലാ പിന്തുണയും ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ച ശക്തി പ്രാപിക്കുന്നതിന് ഉതകുന്ന രീതിയിൽ മതബോധന ക്ലാസുകൾ, തിരുബാലസഖ്യം, മിഷൻ ലീഗ്, KCYL , KCWA, KCC എന്നീ സംഘടനകളും വളരെ ശക്തമായ നിലയിൽ പ്രവർത്തിക്കുന്നു.
കുടിയേറ്റത്തിന് അംഗസംഖ്യ വർധിച്ചതിനാൽ 8 കൂടാരയോഗങ്ങളായി തിരിച്ച് ഓരോ കൂടാരയോഗ ങ്ങളിലും 15 കുടുംബങ്ങൾ വീതമായി തിരിയുകയും ചെയ്തു. അങ്ങനെ പോകുന്ന നമ്മുടെ ജൈത്രയാത്രയിൽ കോവിഡ് എന്ന മഹാമാരിയിലും എല്ലാ ഞായറാഴ്ചയും കുർബാനയും കുട്ടികളുടെ മതബോധനവും ആധുനികയുഗത്തിലെ കണ്ടുപിടിത്തത്തിൽ സുഗമമായി നടന്നു പോകുന്നു.
ബെൽജിയം കാനായ കുടിയേറ്റത്തിന് വാർഷിക ആഘോഷം ജൂലൈ ഏഴാം തീയതി ESPACE LUMEM ഹാളിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശുദ്ധ കുർബാനയോടുകൂടി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം വളരെ സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,
കുടിയേറ്റം പ്രസിഡൻറ്,ഷിബിൻ സ്റ്റാൻലിമറ്റു ഭാരവാഹികൾ.