Breaking news

ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം പൂർത്തിയായി. ക്നാനായ കുടിയേറ്റ ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതിയ അധ്യായം

നാട്ടുരാജാവിൽ നിന്ന് അധികാരവും, രാജകീയ പദവികളും നേടിയെടുത്ത ക്നായിത്തോമായുടെ മക്കൾ, ആഭിജാത്യത്തിൻ്റെ പിൻമുറക്കാരായി, വിവാഹസദ്യകളിൽ ഇലമടക്കി സദ്യയുണ്ടും, ഇച്ഛപ്പാട് നൽകുമ്പൊഴും, കച്ചതഴുകുമ്പൊഴും തലയിൽ കെട്ടിയും, ക്നായിത്തോമാ നേടിത്തന്ന പദവികളും, അധികാരങ്ങളും ആസ്വദിയ്ക്കുമ്പൊഴും ക്നായിത്തോമായെ മറക്കുകയായിരുന്നു. നൂറ്റാണ്ടുകളായി തുടരുന്ന അനുഷ്ഠാനങ്ങൾ മറ്റുള്ളവർ സ്വന്തമാക്കുമ്പോൾ ഓർമ്മകളിൽ നിന്നും ചരിത്രത്തിൽ നിന്നും ക്നായിത്തൊമായെ പുറത്താക്കുകയായിരുന്നു. ഇത്തരം ശ്രമങ്ങൾ നടത്തുന്നവർക്കു നേരെയുയരുന്ന ആദ്യ ചുണ്ടുവിരലാകും ക്നായിത്തോമാ പ്രതിമാസ്ഥാപനം.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ
PRO UKKCA

നീണ്ട നാനൂറ് വർഷങ്ങളിലെ ഇടവേളയ്ക്കു ശേഷം ക്നാനായ മനസ്സുകളിൽ പിതാമഹൻ ക്നായിത്തോമായുടെ ഓർമ്മകൾ അലയടിക്കാൻ വഴിയൊരുക്കിയ, UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൻ്റെ തുടർച്ചയായി, UKKCA പ്രഖ്യാപിച്ച ക്നായിത്തൊമ്മൻ പ്രതിമാ നിർമ്മാണം പൂർത്തിയായി. അണഞ്ഞു തുടങ്ങിയിരുന്ന മലങ്കരയിലെ ക്രൈസ്തവ വിശ്വാസമാളിപ്പടർത്താൻ, ഏഴു തറവാടുകളിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി സാഹസിക കുടിയേറ്റ യാത്രയ്ക്ക് നേത്യത്വം നൽകിയ ക്നായിത്തൊമ്മൻ്റെ പ്രതിമക്ക് 72 കിലോ തൂക്കമാണുള്ളത്. സുവിശേഷ വെളിച്ചവുമായി കടൽത്തിരകളും കായലോളങ്ങളും കവിത രചിക്കുന്ന കഥകളിയുടെ നാട്ടിലെത്തിയ ക്നായിത്തൊമ്മൻ്റെ അർദ്ധ കായ പ്രതിമ പൂർണ്ണമായും വെങ്കലത്തിൽ തീർത്തതാണ്.

2021 ൽ UKKCA ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൻ്റെ പ്രഖ്യാപനം നടത്തിയതു മുതൽ, ഇതിനു മുമ്പൊരിക്കലും ഇങ്ങനെ ഓർമ്മദിനാചരണം നടത്താതിരുന്നവർ സ്വന്തം തെറ്റ് മനസ്സിലാക്കി ക്നാനായ കുലപതിയെ അനുസ്മരിച്ചതു പോലെ ക്നായിത്തോമാ പ്രതിമാ നിർമ്മാണം ലോകമെങ്ങും ക്നായിത്തൊമ്മൻ പ്രതിമകൾ ഉയരുന്നതിന് കാരണമാവട്ടെ. പുലരട്ടെ ക്നാനായത്തനിമ തലമുറകളിലേക്ക്.

Facebook Comments

knanayapathram

Read Previous

ബെൽജിയം ക്നാനായ കുടിയേറ്റ വാർഷികം ജൂലൈ 7 ന്

Read Next

ക്നായിത്തോമായുടെ വെങ്കല പ്രതിമാ നിർമ്മാണം പൂർത്തിയായി. ക്നാനായ കുടിയേറ്റ ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതിയ അധ്യായം