Breaking news

ആഗോള ക്‌നാനായ സമൂഹം നെഞ്ചിലേറ്റിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിന് ഒന്നാം പിറന്നാൾ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

സ്വവംശവിവാഹങ്ങൾ പ്രോൽസാഹിപ്പിയ്ക്കുന്നതിനായി UKKCA, ഗ്ലോബൽ ക്നാനായ മാട്രിമോണിയ ൽ വെബ് സൈറ്റ് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. വിവിധ ലോകരാജ്യങ്ങളിൽ നിന്നായി നിരവധി ക്നാനായ വിവാഹങ്ങൾക്ക് കാരണമായ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ പേരു നൽകുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ച് വരികയാണ്.

ക്നാനായക്കാരനെ മറ്റു സഭാ സമുദായാംഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്ന, ക്നാനായ സമുദായത്തിൻ്റെ അടിവേരായ സ്വവംശവിവാഹങ്ങൾക്ക് കളമൊരുക്കാനായി, ലോകാവസാനം വരെ ക്നാനായത്തനിമ പുലരാനായി രൂപം നൽകിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ ഇന്ന് ലോകമെങ്ങുമുള്ള ക്നാനായ കുടുംബങ്ങൾക്ക് സുപരിചിതമായിക്കഴിഞ്ഞു.

ക്നാനായ സമുദായത്തിൽ നിന്നും പുറത്തായവർ UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ അപേക്ഷ കരാകാനുള്ള നിരവധി ശ്രമങ്ങളെയാണ് സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ ജാഗ്രതാപർവ്വമായ പരിശോധനകളുടെയും അന്വേഷണങ്ങളുടെയും ഫലമായി അതിജീവിക്കാൻ കഴിഞ്ഞത്. ഇത്തരം കുത്സിത ശ്രമങ്ങൾ ഇന്നും തുടരുന്നതു കൊണ്ട്, ലോകത്തിൻ്റെ ഏതു കോണിൽ നിന്നുള്ള രജിസ്ട്രേഷൻ അപേക്ഷകൾ ലഭിച്ചാലും കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷമാണ് ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ അംഗത്വം നൽകുന്നത്.

സ്വവംശവിവാഹ നിഷ്ഠ വെല്ലുവിളികൾ നേരിടുന്ന ആധുനിക ലോകത്തിൽ, ദീർഘവീക്ഷണത്തോടെ UKKCA ആരംഭിച്ച ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ നാഷണൽ കൗൺസിലിൻ്റെയും സെൻട്രൽ കമമറ്റിയുടെയും അഭിമാനവും നേട്ടവുമാണ്. കുടിയേറിയ നാടുകളിലെ വശീകരിക്കുന്ന സംസ്ക്കാരവും, സോഷ്യൽ മീഡിയയുടെ അതിപ്രസരവും, ഏറ്റവും പുതിയതും വേഗമേറിയതും തേടി പായുന്ന യുവതലമുറയോട് സ്വവംശവിവാഹ നിഷ്ഠ പഴഞ്ചനല്ലേ എന്ന് പരിഹസിക്കുന്ന സമപ്രായക്കാരുമൊക്കെ, സ്വവംശവിവാഹ നിഷ്ഠയ്ക്കുയർത്തുന്ന വെല്ലുവിളികളുടെ തമസ്സിൽ, ഒരു ചെറുവെട്ടമായി പ്രശോഭിയ്ക്കാൻ കഴിഞ്ഞെങ്കിൽ ഗ്ലോബൽ ക്‌നാനായ മാട്രിമോണി തീർച്ചയായും ഒരു വിജയമാണ്. കാതങ്ങൾ കീഴടക്കാനുള്ള വലിയ വിജയത്തിൻ്റെ തുടക്കവും.

Facebook Comments

knanayapathram

Read Previous

കുമരകം പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ ചുമ്മാര്‍ (96) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ബെൽജിയം ക്നാനായ കുടിയേറ്റ വാർഷികം ജൂലൈ 7 ന്