Breaking news

ക്നാനായ സംരംഭകയ്ക്ക് ദേശീയ ബഹുമതി

റെജി തോമസ് കുന്നുപ്പറമ്പിൽ

കൊച്ചി – രാജ്യത്തെ മികച്ച രണ്ടാമത്തെ ജൈവ – ഏലം കർഷകയ്ക്കുള്ള അവാർഡിന് ചക്കുപള്ളം മൗണ്ട് വാലി എസ്റ്റേറ്റ് ഉടമ കുറുപ്പന്തറ കണ്ടാരപ്പള്ളിൽ (മ്യാലിൽ ) സുജ ജോണി അർഹയായി. കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക അംഗം. ഭർത്താവ് ജോണി ചെറിയാൻ കണ്ടാരപ്പള്ളിൽ (ബിസ്സിനസ് ) സുജ കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്. പുരസ്‌കാരം ആയി ലഭിക്കുക അരലക്ഷം രൂപയാണ്. പുരസ്‌കാരം പിന്നീട് വിതരണം ചെയ്യുമെന്ന് സ്‌പൈസസ് ബോർഡ്‌ ചെയർമാനും, സെക്രട്ടറിയുമായ ഡി സത്യൻ അറിയിച്ചു

Facebook Comments

Read Previous

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം

Read Next

കോതനല്ലൂര്‍ പെരുമ്പുഴ പി.കെ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE