Breaking news

ഫാ. ജോസ് കടവില്‍ച്ചിറക്ക് യാത്രയയപ്പ് നല്‍കി.

ചാമക്കാല പള്ളിയിൽ 5 വർഷക്കാലം ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ. ജോസ് കടവിൽ ചിറയിലിന് ഇടവകയുടെ പേരിൽ യാത്രയയപ്പ് നൽകി. ബിബിൻ തടത്തിൽ ഏവരെയും സ്വാഗതം ചെയ്തു. മാഞ്ഞൂർ പഞ്ചായത്ത് ചാമക്കാല വാർഡ് മെമ്പർ മിനി സാബു അദ്ധക്ഷത വഹിച്ച സമ്മേളനത്തിൽ ഇടവകാംഗങ്ങളുടെ പ്രതിനിധിയായി റെജി കുന്നൂപറമ്പിൽ, കൂടാരയോഗങ്ങളുടെ പ്രതിനിധിയായി ജോൺ ചിറയിൽ, ഭക്തസംഘടനകളുടെ പ്രതിനിധിയായി തോമസ് ചാമപ്പറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. 
കഴിഞ്ഞ 5 വര്‍ഷം നമ്മളില്‍ ഒരാളായി നമ്മോട് ചേര്‍ന്ന് നിന്ന് ഇടവകയുടെയും നാടിന്റെയും പുരോഗതിക്കായി അക്ഷീണം  പ്രയത്നിച്ച ബഹു ജോസ് അച്ഛന് ഭാവി ജീവിതത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.
മറുപടി പ്രസംഗത്തില്‍ ബഹു ജോസ് അച്ചൻ എല്ലാവരുടെയും സഹകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞു 
ഇടവകയുടെ സ്നേഹോപഹാരം മിനി സാബു എടാട്ട് ജോസ് അച്ഛന് കൈമാറി. സി.ബിജി ഏവർക്കും നന്ദി അറിയിച്ചു.

Facebook Comments

Read Previous

കോവിഡ് പ്രതിരോധത്തിന് കരുതലും ജാഗ്രതയും അത്യന്താപേക്ഷിതം – ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

Read Next

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം