Breaking news

കോവിഡ് പ്രതിരോധത്തിന് കരുതലും ജാഗ്രതയും അത്യന്താപേക്ഷിതം – ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: കോവിഡ് പ്രതിരോധത്തിന് കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗിവ് ടു ഏഷ്യ എന്ന ഏജന്‍സിയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെ പ്രവര്‍ത്തന ശൈലി മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനായി കാലഘട്ടത്തിന്റെ ആവശ്യകത അനുസരിച്ചുള്ള പ്രവര്‍ത്തന ശൈലിയും ജീവിത ക്രമവും ഓരോരുത്തരും അവലംമ്പിക്കണമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം.പി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ , കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. കരുതല്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഹോസ്പിറ്റലുകളിലേയ്ക്കായുള്ള ഡിജിറ്റല്‍ ബി.പി അപ്പാരറ്റസ്, സര്‍ജ്ജിക്കല്‍ ഗൗണ്‍, എന്‍ 95 മാസ്‌ക്ക് എന്നിവയോടൊപ്പം 500 പള്‍സ് ഓക്‌സീമീറ്ററുകളുടെ വിതരണം, 5 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണം 1000 കുടുംബങ്ങള്‍ക്കായി സ്റ്റീം ഇന്‍ഹീലറുകളുടെ വിതരണം, 500 പി.പി.ഇ കിറ്റുകളുടെ വിതരണം, 1750 കുടുംബങ്ങളിലേയ്ക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം, കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടി, ഹെല്‍പ്പ് ഡെസ്‌ക്ക് രൂപീകരണം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്.

Facebook Comments

knanayapathram

Read Previous

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നേതൃയോഗം ജൂലൈ 6 നു ചൈതന്യയിൽ

Read Next

ഫാ. ജോസ് കടവില്‍ച്ചിറക്ക് യാത്രയയപ്പ് നല്‍കി.