Breaking news

ഭവനനിര്‍മ്മാണ – പുനരുദ്ധാരണ പദ്ധതികളില്‍ പങ്കാളിത്തവുമായി ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍

കോട്ടയം : ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി വിവിധ ഇടവകകളില്‍ ഭവനനിര്‍മ്മാണ- പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ കര്‍മ്മപദ്ധതികളോടനുബന്ധിച്ചാണ്‌ പ്രാദേശിക വിഭവസമാഹരണത്തിലൂടെ കെ.സി.ഡബ്ല്യു.എ ഭവനനിര്‍മ്മാണ -പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സുമനസ്സുകളുടെ സഹകരണത്തോടെ പങ്കാളികളാകുന്നത്‌. പദ്ധതിയുടെ ഭാഗമായി അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ ഫൊറനയിലെ പയസ്‌മൗണ്ടില്‍ നിര്‍മ്മിച്ച ഭവനത്തിന്‌ സാമ്പത്തികസഹായം ലഭ്യമാക്കി. കോട്ടയം അതിരൂപതാ വികാരിജനറാളും കെ.സിഡബ്ല്യു,എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഭവനത്തിന്റെ ആശീര്‍വ്വാദകര്‍മ്മം നിര്‍വ്വഹിച്ചു. ഫാ. ബോബി കൊച്ചുപറമ്പില്‍, ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ലിന്‍സി വടശ്ശേരിക്കുന്നേല്‍, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, പയസ്‌മൗണ്ട്‌ യൂണിറ്റ്‌ സെക്രട്ടറി ലിസി ആനാലില്‍ എന്നിവര്‍ പങ്കെടുത്തു

Facebook Comments

knanayapathram

Read Previous

വിൻസെൻ്റ് ഡി പോൾ സംഘടന ഉദ്ഘാടനം ചെയ്തു

Read Next

സഭാവസ്‌ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും