ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൻ്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി വിൻസെൻ്റ് ഡി പോൾ ഭക്തസംഘടനയ്ക്ക് തുടക്കമായി .ബേബി വലിയ കല്ലുങ്കൽ , ജോസ് ചാമക്കാലായിൽ എന്നിവരുടെ നേതൃത്വത്തിൽ ഈ ഭക്ത സംഘടനയിൽ അംഗങ്ങൾ ആകുവാൻ സാമൂഹ്യ പ്രതിബദ്ധത ഉള്ള എല്ലാം സുമനസ്സുകളെയും ഇതിൽ അംഗങ്ങൾ ആക്കി അവർ ഒത്ത് ചേർന്ന് കർമ്മ പരുപാടികൾക്ക് രൂപം നൽകും. കോവിഡ് കാലഘട്ടത്തിൽ ലക്ഷക്കണക്കിന് സംഭാവനങ്ങൾ ഇടവക സമൂഹം വിവിധ സ്ഥലങ്ങളിൽ നൽകുക ഉണ്ടായി .വിൻസെൻ്റ് ഡി പോൾ വഴി ഇനിയുള്ള ചാരിറ്റി പ്രവർത്തനങ്ങളെ ക്രോഡീകരിക്കുകയും സാമൂഹ്യ നന്മയ്ക്കായി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം
Facebook Comments