Breaking news

വിവാഹ ചെലവ്‌ ചുരുക്കി പുതിയ ഭവനം നിര്‍മ്മിച്ച്‌ നല്‍കി

ഞീഴൂര്‍: ഞീഴൂര്‍ ഇടവകയില്‍ നിന്നുള്ള അമേരിക്കയിലെ ന്യൂജേഴ്‌സി ക്രൈസ്റ്റ്‌ ദി കിംഗ്‌ ഇടവകയില്‍ താമസിക്കുന്ന മലയില്‍ (പുളിക്കോലില്‍) തോമസ്‌ – എല്‍സി മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ച്‌ ഞീഴൂരില്‍ നിര്‍ധനരായ 2 കുടുംബങ്ങള്‍ക്ക്‌ ഭവനങ്ങള്‍ പണിയുന്നു. അതില്‍ ഒരു വീട്‌ ഞീഴൂര്‍ ഇടവകയില്‍പെട്ടതും, മറ്റൊന്ന്‌ ജാതി മത ഭേദമന്യേ അര്‍ഹരായ മറ്റൊരു കുടുംബത്തിനുമാണ്‌ നല്‍കുന്നത്‌. ഞീഴൂര്‍ ഇടവകയിലെ യാത്ര അസൗകര്യം ഉള്ളതും, എന്നാല്‍ വാസയോഗ്യം അല്ലാത്തതുമായ ജെയിംസ്‌ കൈതമലയുടെ വീട്‌ തിരഞ്ഞെടുക്കുകയും അദ്ദേഹത്തിന്‌ പുതിയ വീട്‌ പള്ളിയുടെ ആഭിമുഖ്യത്തില്‍ പണിതു വെഞ്ചരിച്ചു കൊടുക്കുകയും ചെയ്‌തു. രണ്ടാമത്തെ വീട്‌ പണിതുകൊണ്ടിരിക്കുന്നു.
വിവാഹ ചിലവ്‌ ചുരുക്കി സാമ്പത്തികസഹായം ചെയ്യാന്‍ സന്മനസ്സു കാണിച്ച മലയില്‍ തോമസ്‌ – എല്‍സി ദമ്പതികള്‍ക്കും മക്കളായ സ്റ്റെനി, സ്റ്റീവ്‌, സ്റ്റെഫി, മരുമക്കളായ സ്റ്റിജോ, റ്റീന എന്നിവര്‍ക്കും വികാരി ഫാ. ജോസ്‌ കുറുപ്പന്തറ പ്രത്യേകം നന്ദി അറിയിച്ചു.

Facebook Comments

knanayapathram

Read Previous

കെ.സി.ഡബ്ള്യൂ.എ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

Read Next

കരിപ്പാടം മരുതൂര്‍ ഉലഹന്നാന്‍ (നാനന്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE