Breaking news

പുണ്യത്തിൽ കോർത്തിണക്കിയ ന്യൂ ജേഴ്സി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയം വ്യത്യസ്ഥമായി പുണ്യത്തിൽ കോർത്തിണക്കിയ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. ഇടവകയിലെ ആറ് മാലാഖ കുഞ്ഞുങ്ങൾ ഒരുക്കത്തിൻ്റെ നാൾ മുതൽ ത്യാഗത്തിലൂടെ സമാഹരിച്ച തുക കേരളത്തിലെ നവജീവൻ അന്തേവാസികളുടെ ഒരു നേരത്തേ ആഹാരത്തിന് വേണ്ടി  സമാഹരിച്ച് നൽകി തങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നന്മയിൽ കോർത്തിണക്കിയ ഒരു ഉത്സവമാക്കി മാറ്റി. തങ്ങളുടെ ആഘോഷങ്ങളുടെ നടുവിലും പാവങ്ങളുടെ മുഖം മറക്കാതെ വ്യത്യസ്ഥമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഒരുക്കിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ഇടവക ജനങ്ങൾ ഒന്നടക്കം പ്രത്യേകം അഭിനന്ദിച്ചു. ഈ നന്മയുടെ ചൈതന്യം തന്നോടൊപ്പം വളരാൻ കുഞ്ഞുങ്ങൾക്കും അവരോടൊപ്പം വളർത്താൻ മാതാപിതാക്കൾക്കും കഴിയട്ടെ എന്ന് വികാരി ഫാ ബിൻസ് ചേത്തലിൽ ആശംസിച്ചു.

Facebook Comments

Read Previous

ഡീക്കൻ ജോസഫ്( അങ്കിത്ത് ) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

Read Next

കെ.സി.ഡബ്ള്യൂ.എ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി