Breaking news

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലും സാന്ത്വന പരിചരണത്തിന് തുടക്കമായി

ഇടുക്കി : ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലും സാന്ത്വന പരിചരണത്തിന് തുടക്കമായി.ജി. ഡി എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ കിടപ്പുരോഗികള്‍ക്ക് നല്‍കുന്ന ശുശ്രുഷയുടെ ഭാഗമായിട്ടാണ് വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നല്‍കി വരുന്നത്. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ പ്രവര്‍ത്തകരായ സി. സോളി, സി. ജിജി, സി. മോളി എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രമേഹ രോഗനിര്‍ണയം,രക്തസമര്‍ദ്ദ നിര്‍ണയം, കിടപ്പ് രോഗികര്‍ക്കുള്ള സാന്ത്വന പരിചരണം എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത് എന്ന് ജി ഡി സെക്രട്ടറി ഫാ ജോബിന്‍ പ്ളാച്ചേരിപ്പുറത്ത് അറിയിച്ചു.

Facebook Comments

Read Previous

കോവിഡ് പ്രതിരോധം -ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കെ.എസ്.എസ്.എസ്

Read Next

ന്യൂജേഴ്സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ പിതൃദിനം വ്യത്യസ്തമായി ആഘോഷിക്കുന്നു.