കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന വിവിധങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്. അരി, പഞ്ചസാര, കടല, ചെറുപയര്‍, ചായപ്പൊടി, മുളകുപൊടി, മല്ലിപൊടി, കടുക്, മഞ്ഞള്‍പൊടി, ഗോതമ്പുപൊടി, കുളിസോപ്പ്, ഉപ്പ് എന്നിവയടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് ലഭ്യമാക്കിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്. ഭക്ഷ്യകിറ്റുകളുടെ വിതരണത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, സന്നദ്ധ പ്രവര്‍ത്തകരായ രാഹുല്‍ വി. സുരേഷ്, നിത്യമോള്‍ ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു. വരുംദിനങ്ങളില്‍ വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് കെ.എസ്.എസ്.എസ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.