Breaking news

കോവിഡ് കാലത്തെ പ്രത്യാശാ ഗാനം

കോട്ടയം നീണ്ടൂര്‍  സ്വദേശി ബുജുമോന്‍ ചാക്കോ അറക്കല്‍ രചനയും നിര്‍മ്മാണവും നടത്തി കോതമംഗലം രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ പ്രകാശനം ചെയ്ത പ്രത്യാശ എന്ന ആല്‍ബം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.കോവിഡ് എന്ന മഹാമാരിയുടെ ദുരിതവും വേദനകളും പേറുന്ന മനസ്സുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സാധാരണ മനുഷ്യര്‍ക്കും മനസ്സിനു കുളിര്‍മ്മയും ഭക്തിനിര്‍ഭരതയും അനുഭവ വേദ്യമാകുന്ന ഹൃദ്യമായ രചനയാണ് പ്രത്യാശ. ജോസണ്‍ കിഴക്കേക്കരയുടെ സംഗീതവും ഹരീഷ് പുലത്തറയുടെ ആലാപനവും സെന്റ് മൈക്കിള്‍ മീഡിയായുടെ ഈ ഗാനത്തിന് ചാരുത പകരുന്നു.ഇതിനു മുമ്പ് റിലീസ് ചെയ്ത ഇതാ നിന്റെ അമ്മ എന്ന ആല്‍ബവും ക്‌നാനായപ്പെണ്ണ് എന്ന ആല്‍ബവും ബിജുമോന്‍ അറക്കലിന്റെ മനോഹരമായ രചനകളില്‍ അനേകം പേര്‍ ഏറ്റെടുത്തു വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയവ ആയിരുന്നു. മഹാദുരിതങ്ങളുടെ കാലഘട്ടത്തില്‍ പ്രത്യാശ പോലെയുള്ള ഗാനരചനകള്‍ സാധാരണക്കാരന്റെ മനസ്സിന് ആനന്ദവും ആശ്വാസവും ആണ് എന്നത് നിസ്തര്‍ക്കമാണ്.ഈ ഗാനത്തിന്റെ  യൂട്യൂബ് ലിങ്ക് ഇവിടെ ലഭ്യമാണ്.

Facebook Comments

knanayapathram

Read Previous

മേമ്മുറി അപ്പോഴിപറമ്പിൽ അബ്രാഹം പോത്തൻ നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

Read Next

സംക്രാന്തി മാളിയേക്കല്‍ മേരി തോമസ് (87) നിര്യാതയായി LIVE TELECASTING AVAILABLE