Breaking news

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 11 മുതൽ

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 11 മുതൽ 13 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ജൂൺ 11 വെള്ളിയാഴ്ച വൈകിട്ട് 7:00 മണിക്ക് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ആഘോഷപൂർവ്വമായ വിശൂദ്ധ കുർബാന, വചന സന്ദേശം, ലദീഞ്ഞ്, ഈശോയുടെ തിരുഹ്യദയ നൊവേന, എന്നീ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ജൂൺ 12 ശനിയാഴ്ച വൈകിട്ട് 6:00 മണിക്ക് ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. റവ. ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ആഘോഷപൂർവ്വമായ വിശൂദ്ധ കുർബാനയോടെയാണ് ആരംഭിക്കുന്നത്. വികാരി ജനറാൾ മോൺ. റവ. ഫാ. തോമസ് കടുകപ്പള്ളിൽ വചന സന്ദേശവും മുത്തോലത്തച്ചൻ സഹകാർമ്മികനുമാകും. തുടർന്ന് ഈശോയുടെ തിരുഹ്യദയ നൊവേനയുമുണ്ടായിരിക്കും. 2021 ജൂൺ 13 ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് ഫാ. അബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ആഘോഷപൂർവ്വമായ റാസ കുർബാന, നോവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. ഫാ. തോമസ് മുളവനാൽ, ഫാ. ടോമി ചെള്ളകണ്ടത്തിൽ, ഫാ. പോൾ ചൂരതൊട്ടിയിൽ, ഫാ. തോമസ് ഫിലിപ്പ് തോട്ടുമണ്ണിൽ, ഫാ. ജോണസ് ചെരുനിലത്ത് എന്നിവർ സഹകാർമികരുമാകും.
എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകുന്നത്.

Facebook Comments

knanayapathram

Read Previous

അധിനിവേശവും വംശഹത്യയും.

Read Next

ബാംഗ്ലൂരിൽ കോവിഡ് വാക്സിൻ ക്യാമ്പ് നടത്തി