Breaking news

അധിനിവേശവും വംശഹത്യയും.

പല വിധത്തിലുള്ള അധിനിവേശങ്ങൾക്കും ലോകചരിത്രത്തിന് മൂക സാക്ഷിത്വം വഹിക്കേണ്ടി വന്നിട്ടുണ്ട്. സാംസ്കാരികപരമായും വിശ്വാസ പരമായും ആചാരപരമായും പ്രത്യക രീതികളും വ്യത്യസ്ഥ ശൈലികളും പുലർത്തുന്ന ഏതൊരു സമൂഹത്തെയും വിട്ടൊഴിയാത്ത ദുരവസ്ഥയാണ് സാംസ്കാരിക അധിനിവേശങ്ങൾ. 
ബുദ്ധ മത വിശ്വാസത്തെയും സംസ്കാരത്തെയും ചൈന നശിപ്പിക്കുവാൻ ശ്രമിച്ചത് തിബറ്റ് എന്ന പ്രദേശത്തേക്ക്  ഭൂമിശാസ്ത്ര പരമായ അധിനിവേശം നടത്തിക്കൊണ്ടാണ്. ടിബറ്റൻ ജനത ലോക ഭൂപടത്തിൽ ചിതറിക്കപ്പെട്ട് പോയ അധിനിവേശം.  ബുദ്ധമതാചാര്യനും തിബറ്റിന്റെ രാഷ്ട്ര നേതാവുമായ ദലൈ ലാമക്ക്  പോലും ഇന്ത്യയിലേക്ക് പാലായനം നടത്തേണ്ടി വന്ന ഭീഗരമായ അധിനിവേശം നടന്നത് നൂറ്റാണ്ട്ക്ക് അപ്പുറം അല്ല, ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് കഴിഞ്ഞ തലമുറ സാക്ഷ്യം വഹിച്ച ചരിത്രമാണ്. 
ഭൂമുഖത്ത് നിന്നും യഹൂദ വംശത്തെ ഇല്ലായ്മ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹിറ്റ്ലർ നടത്തിയ ക്രൂരമായ വംശഹത്യ കഴിഞ്ഞ നൂറ്റാണ്ടിന്റെ കറുത്ത അദ്ധ്യായമായി നിലകൊള്ളുന്നു എന്നതും നമ്മൾ മറന്നു കൂടാ. 
ചില സാംസ്കാരിക പ്രത്യേകതകൾ ഉള്ള സമൂഹങ്ങളെ വംശഹത്യക്കോ, സാസ്കാരിക അധിനിവേശങ്ങൾക്കോ വിട്ടുകൊടുക്കാതെ അവരുടെ വൈവിധ്യത്തെ ബഹുമാനിച്ചും ആദരിച്ചും സംരംക്ഷിച്ചും പോരുന്ന ചില ലോക മാതൃകകളും നമുക്ക് മുൻപിൽ ഉദാഹരണമായി ഉണ്ട്. ആമിഷ് ജനവിഭാഗങ്ങളുടെ സാംസ്കാരിക ജീവിത വൈവിധ്യങ്ങളെ അമേരിക്കൻ സമൂഹം സംരക്ഷിക്കുന്നത് പോലെ, പാർസി വിഭാഗത്തിന്റെ സംസ്കാര പ്രത്യകതകളെ ഇന്ത്യൻ ഗവൺമെന്റ് സംരക്ഷിക്കുന്നത് പോലെ ധാരാളം മാതൃകകൾ ലോകത്ത് ഉണ്ട്. 
നൂറ്റാണ്ടുകളായി പാലിച്ച് പോന്നിരുന്ന സാംസ്കാരിക വൈവിധ്യങ്ങളും ആചാര അനുഷ്ഠാനങ്ങളും തുടർന്നും സംരക്ഷിക്കുവാനും അവരുടെതായ വൈവിധ്യങ്ങളിൽ ജീവിക്കുവാനും ഉള്ള അവകാശം ഓരോ സമൂഹത്തിനും ഉള്ളതാണ്. ഈ അവകാശത്തിൽ വെള്ളം ചേർക്കപ്പെടുന്നത് വംശഹത്യയുടെ ആദ്യ പടിയാണ് എന്നത് പറയാതെ വയ്യ. 
ഇതേ രീതിയിലുള്ള ആസൂത്രിതമായ വംശഹത്യക്കുതകുന്ന  പ്രവർത്തനങ്ങളാണ് നിർഭാഗ്യവശാൽ ക്നാനായ സമൂഹത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതും. വർഗ്ഗീയത ( Racisam ) എന്ന വാക്ക് ഉപയോഗിച്ച് പൊതു സമൂഹത്തെ തെറ്റിധരിപ്പിച്ച് കൊണ്ടാണ് ക്നാനായ വംശഹത്യക്ക്  ഒരു കൂട്ടർ തയാറെടുക്കുന്നത്. സാംസ്കാരിക വൈവിധ്യം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെയാണ് വർഗ്ഗീയത ആവുന്നത് ? അവരവരുടെ വൈവിധ്യങ്ങളിൽ ജീവിക്കുവാനുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിനും ഉള്ള അവകാശങ്ങൾ എങ്ങനെയാണ് തെറ്റാവുന്നത് ?
നിർഭാഗ്യവശാൽ ക്നാനായ സമൂഹം ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന അധിനിവേശ ഭീഷണി ആദ്യമായി ഉണ്ടായത് ഇതര സഹോദര – മാതൃ സഭയുടെ അധികാരികളിൽ നിന്നുമാണ്. ക്നാനായ കൂട്ടായ്മ്മകളുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട ദേവാലയങ്ങളിലേക്കാണ് ആദ്യ അധിനിവേശ ശ്രമം ഉണ്ടായത്. അമേരിക്കയിൽ തുടക്കം കുറിച്ച ഈ അധിനിവേശ പദ്ധതി പിന്നീട് ഓസ്ട്രേലിയയിലും, uk, മറ്റ് ക്നാനായ സമൂഹങ്ങൾക്കിടയിലും നടത്തിയെടുക്കുവാൻ ആസൂത്രിതമായ നീക്കമാണ് ഉണ്ടായത്. ഈ നീക്കത്തെ ഫലപ്രദമായി തടയുവാൻ ക്നാനായ സഭാ അധികാരികൾക്ക് സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

നേതൃത്വം വിമർശിക്കപ്പെടുമ്പോൾ .

തങ്ങളുടെ അജഗണ സമൂഹത്തിന്റെ അസ്തിത്വത്തിന്റെ നേർക്കുണ്ടായ ആദ്യ ഭീഷണി മുതൽ ക്രിയാത്മകമായ പ്രതിരോധം തീർക്കാൻ നേതൃത്വം ദയനീയമായി പരാചയപ്പെട്ടു എന്നതിന്റെ പ്രകടമായ സാക്ഷ്യമാണ് ഇന്ന് പല കോണുകളിൽ നിന്നും നേത്യത്വത്തിനെതിരെ ഉയരുന്ന ചൂണ്ടുവിരലുകൾ. ഇതര സഭകളിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ആചാര അധിനിവേശ ശ്രമങ്ങൾ പോലും ഫലപ്രധമായി തടയുവാൻ ക്നാനായ സഭാ നേതൃത്വത്തിനായില്ല എന്ന വിമർശനമാണ് ഉയരുന്നത്. തുടക്കം മുതൽ ഉണ്ടായ ചെറുതും വലുതുമായ അധിനിവേശ ഭീഷണികളെ നേതൃത്വം അർഹമായ കാര്യ ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതിലുള്ള അമർഷവും ആളുകൾക്കിടയിൽ ഉണ്ട് എന്നതാണ് ഇത്തരം വിമർശനങ്ങൾ കൊണ്ട് സഭാ നേതതൃത്ത്വം മനസിലാക്കേണ്ടത്.
കുഴലൂത്ത്കാരാവുന്ന അൽമായ സംഘടനകൾ.

എന്താണ് സഭയിൽ അൽമായ സംഘടനകളുടെ പ്രസക്തി ? എന്തിനാണ് അൽമായ സംഘടനകൾ ? സഭയോടൊപ്പം സഭാ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി സഹകരിക്കുക എന്നത് മാത്രമാണോ സഘടനകളുടെ പ്രവർത്തനം എന്ന സ്വയം വിമർശനം എല്ലാ സംഘടനാ നേതൃത്വവും നടത്തുന്നത് നല്ലതാണ്. പൊതു സമൂഹത്തിൽ  സഭ ഒറ്റപ്പെടുന്ന സംന്ദർഭങ്ങളിൽ സഭയോടൊപ്പവും, സഭക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ സഭക്ക് സംരക്ഷണ കവചമായും, നേതൃത്വത്തിന് ശ്രദ്ധക്കുറവുണ്ടായാൽ അത് ചൂണ്ടി കാണിച്ച് തിരുത്തുവാനും, തെറ്റ് കുറ്റങ്ങൾ ഉണ്ടായാൽ അവ കണ്ടെത്തി പരിഹരിച്ച് സഭയെ മുമ്പോട്ട് നയിക്കുവാനുമുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ അൽമായ സംഘടനകൾക്കും ഉള്ളത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ ആണോ എല്ലാ സംഘടനകളും നടത്തുന്നത്. നേതൃത്വ പദവികൾ ആലംകാരികമായും നെറ്റിപ്പട്ടമായും വെക്തി നേട്ടങ്ങൾക്കായും ഉപയോഗിക്കുന്നവരും വിമർശനമർഹിക്കുന്നു. 
സഭാ നേതൃത്വ തലത്തിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവുകൾക്കെതിരെ ഒരു പ്രമേയം പാസാക്കി താഴെ തട്ടിലുള്ള സഭാ വിശ്വാസികളുടെ അഭിപ്രായവും അമർഷവും നേതൃത്വത്തെ അറിയിക്കുവാനുള്ള ആർജ്ജവം പോലും പല സംഘടനകൾക്കും ഇല്ല എന്നത് നിരാശപ്പെടുത്തുന്നു. 
കടക്കലാണ് കത്തി വെച്ചിരിക്കുന്നത്. സ്വവംശ വിവാഹ നിഷ്ഠ എന്ന ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിന്റെ കടക്കൽ. ക്നാനായ സമൂഹത്തെ വംശഹത്യ നടത്തുവാൻ തീരുമാനിച്ചുറപ്പിച്ച വ്യക്തികളെയും സംഘടനകളെയും, ഇത്തരക്കാർക്ക് വേദിക് പുറകിൽ നിന്ന് വേണ്ട ചരടുവലികൾ നടത്തുന്ന ഉന്നതരേയും മനസിലാക്കി വേണ്ട തയ്യാറെടുപ്പോടെ, കരുതലോടെ മുൻപോട്ട് പോകുവാൻ സഭാ നേതൃത്വം കരുത്താർജ്ജിച്ചില്ല എങ്കിൽ പൂർവീകമായി കൈമാറ്റം ചെയ്യപ്പെട്ട് കിട്ടിയ ക്നാനായ സാസ്കാരീക വൈവിധ്യങ്ങളും സ്വവംശ വിവാഹ നിഷ്ഠ എന്ന ക്നാനായ പൈതൃകത്തിന്റെ മൂലക്കല്ലും ഈ തലമുറയോടെ അവസാനിക്കുന്നതും  നാം ഓരോരുത്തരും നിസഹായതയോടെ നോക്കി നിൽകേണ്ടി വരും എന്നതിൽ സംശയമില്ല.

ലിജോ വണ്ടംകുഴിയിൽ. ( വണ്ടൻ)

Facebook Comments

Editor

Read Previous

പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Read Next

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 11 മുതൽ