Breaking news

ബൈബിൾ ക്വിസ് മത്സരം നടത്തി

ലോസ് ആഞ്ചലസ്‌ : സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി ഓൺലൈനിലൂടെയാണ് അത്യന്തം വാശിയേറിയ മത്സരം നടത്തിയത്. നൈസാ വില്ലൂത്തറ, റേച്ചൽ കണ്ണാലിൽ, ജെസ്‌നാ വെട്ടുപാറപ്പുറത്ത് എന്നിവർ, ജെസ്‌നാ വെട്ടുപാറപ്പുറത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

റോഹൻ കണ്ണാലിൽ , മാത്യു മുട്ടത്തിൽ, നാഥൻ മാനുങ്കൽ, മേഖൻ മുട്ടത്തിൽ എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. സെന്റ് ഫ്രാൻസിസ് സേവ്യർ , സെന്റ് തെരേസ എന്നീ ഗ്രൂപ്പുകൾ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി.ഇടവക വികാരി ഫാ.സിജു മുടക്കോടിൽ സമ്മാനദാനം നടത്തി. മിഷൻലീഗ് ഓർഗനൈസർമാരായ സിജോയ് പറപ്പള്ളിൽ, അനിത വില്ലൂത്തറ, മതാദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

Read Previous

ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം

Read Next

മുള്ളൻകൊല്ലി പഞ്ചായത്തിന് സ്വാന്തനമായി പെരിക്കല്ലൂർ St.തോമസ് R R T ഗ്രൂപ്പ്