കോട്ടയം അതിരൂപത വൈദികനും, കൂടല്ലൂർ പള്ളി ഇടവകാംഗവുമായ റവ. ഫാ. ജോൺ ചേത്തലിൽ (76) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴച്ച (31-05-2021) 2 pm ന് കൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ.
കോട്ടയം അതിരൂപതയിലെ പരിശുദ്ധ മാതാവിന് പ്രതിഷ്ടിക്കപെട്ടിരിക്കുന്ന കൂടല്ലൂർ ഇടവകയിൽ 1945 ഏപ്രിൽ 12 ആം തിയതി ചേത്തലിൽ ചാക്കോ മറിയം ദമ്പതികളുടെ 7 മക്കളിൽ 3മനായാണ് അച്ഛന്റെ ജനനം… കൂടല്ലൂർ st. Joseph LP സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും കിടങ്ങൂർ st . Marys സ്കൂളിൽ നിന്ന് high school വിദ്യാഭ്യാസവും പൂർത്തിയാക്കി.. ആ കാലഘട്ടത്തിൽ st. Marys സ്കൂളിലെ പ്രഥമ അധ്യാപകരായിരുന്ന ബഹുമാനപെട്ട തോമസ് വെട്ടി മറ്റത്തിൽ അച്ഛൻ, തോമസ് ചൂളപറമ്പിൽ അച്ഛൻ, ലുക്ക് പതിയിൽ അച്ഛൻ എന്നിവരുടെ പ്രോത്സാഹനവും ഒപ്പം സ്കൂളിലെയും തന്റെ ഭവനത്തിലെയും, ഇടവകയിലേയും ആല്മീയ അന്തരീക്ഷങ്ങളും അച്ഛന് തന്റെ ദൈവ വിളിയെ തിരിച്ചറിയുവാൻ സഹായകരമായി മാറി.
1962 ജൂൺ 5 ന് തന്നിലെ ദൈവവിളിക്ക് പ്രത്യുത്തരം നൽകി കൊണ്ട് തിരുഹൃദയ കുന്നിലെ അതിരൂപത മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. വടവാതൂർ പൌരസ്ത്യ വിദ്യ പീഡത്തിൽ ഫിലോസഫിയും തിയോളജിയും പൂർത്തിയാക്കിയ അച്ഛൻ ഒരു തികഞ്ഞ പ്രാസങ്ങികനും ഒപ്പം മറ്റു കല കായിക മേഖലകളിൽ ആഗ്രകണ്യനുമായിരുന്നു.പഠനങ്ങളുടെ പൂർത്തീകരണത്തിന് ശേഷം 1971 മാർച്ച് 14 ന് ഇല്ലികാട്ടിൽ മാത്യു ശെമ്മാശനൊപ്പം അഭി. തറയിൽ പിതാവിന്റെ കൈവെപ്പ് ശുസ്രൂഷയിലൂടെ ഒരു വൈദികനായി അഭിഷക്തനായി.അടുത്ത ദിവസം തന്നെ സ്വപ്ന സാക്ഷാൽ കാരമെന്ന വണ്ണം കൂടല്ലൂരിലെ പരിശുദ്ധ മാതാവിന്റെ ദേവാലയത്തിൽ വച് തന്റെ ജനത്തിന് വേണ്ടി പ്രഥമ ദിവ്യ ബലി അർപ്പിച്ചു പ്രാർത്ഥിച്ചു.ക്നാനായകാരുടെ കുടിയേറ്റ മണ്ണായ മലബാറിലെ രാജപുരം ഫോറോനയിലെ ഓടയചാൽ ദേവാലയത്തിലേക് ആയിരുന്നു നവ വൈദികൻ ജോണച്ഛന്റെ ആദ്യ നിയമനം.
ഓടയംച്ചാൽ പള്ളിയിലെ ആദ്യ സ്ഥിരതാമസകാരനായ വികാരി ആരുന്നു ജോൺ അച്ഛൻ.. ഇടവക അതിന്റെ ശൈശവത്തിൽ തന്നെ ആയിരുന്നതുകൊണ്ട് അല്മീയ കാര്യങ്ങളിലും ഒപ്പം സാമ്പത്തിക മേഖലയിലും വളർച്ച വരുത്താൻ അച്ഛന്റെ പ്രവർത്തനം കൊണ്ട് സാധിച്ചു. ബേളൂർ നിലം വാങ്ങി പാട്ടത്തിന് കൊടുത്തും പറമ്പിൽ തെങ്ങുകൾ വെച്ച് പിടിപ്പിച്ചുമെല്ലാം ഇടവകക്ക് സ്ഥിരമായി ഒരു വരുമാന മാർഗം ഉണ്ടാക്കി എടുത്തു.ഇടവകയിലെ സിമിതേരി നിർമാണം പൂർത്തികരിക്കുകയും മുടങ്ങി കിടന്ന തിരുന്നാൾ പുനസ്ഥാപിക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലാണ്…4 വർഷത്തെ സേവനങ്ങൾക്ക് ശേഷം ഹൈറേഞ്ചിന്റെ ഹൃദയ ഭാഗമായ പടമുഖം തിരുഹൃ ദയ ദേവാലയത്തിലേക്കാണ് കുന്നശേരി പിതാവ് അച്ഛന് നിയമനം നൽകിയത്. പടമുഖം ദേവാലയത്തിന്റെ രണ്ടാമത്തെ വികാരി ആയിരുന്ന ജോൺഅച്ഛൻ തന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ പ്രവർത്തന മണ്ഡലമായിട്ടാണ് ഹൈറേഞ്ചിലെ തന്റെ ജീവിതത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ഓർത്തെടുക്കുന്നത്.
കാർഷിക വൃത്തിയിൽ പണിക്കാർക്കൊപ്പം നിന്ന് കൊണ്ടും മണ്ണിൽ കറുത്ത പൊന്ന് വിളയിച്ചും ജോൺ അച്ഛൻ പടമുഖം ജനതയുടെ ഹൃദയത്തിന്റെ ഭാഗമായി മാറി. കുന്നശേരി പിതാവിന്റെയും ഒപ്പം പടമുഖത്തെ ക്നാനായ ജനതയുടെയും ഹൃദയാഭിലാഷമായിരുന്ന പടമുഖത്തെ ദേവാലയം 1977 ഫെബ്രുവരി 1 ന് വെഞ്ചിരിച്ചു നൽകുമ്പോൾ ഇതിന്റെ പ്രവർത്തനങ്ങൾക് ചുക്കാൻ പിടിച്ചത് ഇടവക ജനങ്ങളോടൊപ്പം ജോൺ അച്ഛൻ ആയിരുന്നു.പടമുഖത്തിന് പുറമെ തെള്ളിതോട്ടിൽ വി. യൗസപ്പിതാവിന്റ നാമത്തിലും പൂതാളിയിൽ വി. യാക്കോബ് സ്ലീഹായുടെ നാമത്തിലും ദേവാലയങ്ങൾ നിർമിച്ചത് ജോൺ അച്ഛന്റെ നേതൃത്വത്തിൽ ആണ്.
മലബാറിലെയും ഹൈറേഞ്ചിലെയും ശുസ്രൂ ഷകൾക്ക് ശേഷം തെക്കിന്റെ കേന്ദ്രമായ റാന്നിയിലെ വി. കൊച്ചുത്രേസ്യായുടെ നാമത്തിലുള്ള കടവിൽ പള്ളി എന്നറിയപ്പെടുന്ന, കോട്ടയം രൂപതയിലെ മലങ്കര പുനര്ഐക്യ ഭൂമിയിലെ പ്രധാന ഇടവകയിലേക്കാണ് കടന്നു ചെന്നത്.ഈ ദേവാലയത്തിൽ വിസിറ്റേഷൻ സന്യാസിനി സമൂഹം ആരംഭിക്കുവാനും പള്ളി വലുതാക്കി പണിയുവാനും ഈ കാലഘട്ടത്തിൽ ജോൺ അച്ഛന് സാധിച്ചു.
തുടർന്ന് പഠന മേഖലയിലേക്ക് തിരിഞ്ഞ് വടവാതൂർ സെമിനാരിയിൽ നിന്ന് ബിബ്ലിക്കൽ തിയോളജിയിൽ MTH ബിരുദം കരസ്തമാക്കി.പിന്നീട് കോട്ടയം ജില്ലയിലെ അരീക്കര, വെളിയന്നൂർ പള്ളികളുടെ വികാരിയായി നിയമിതനായി. ഈ കാഘട്ടത്തിലാണ് അരീക്കര പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നതും ഒപ്പം വെളിയന്നൂരിൽ സിമിത്തേരി, പള്ളി മുറി , കുരിശുപള്ളി എന്നിവയും നിർമ്മിക്കപ്പെട്ടത്. മാറ്റിടവകകളിലെ പോലെ തന്നെ തന്റെ 4 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലബാറിലെ മാലകല്ല് കള്ളാർ ഇടവകകളുടെ ചുമതല അച്ഛനിൽ വന്നു ചേർന്നു. കള്ളാറിലെ മുടങ്ങി കിടന്ന പള്ളി പണി പൂർത്തീകരിക്കുവാനും ഒപ്പം മാലക്കലിൽ മനോഹരമായ കുരിശു പള്ളി സ്ഥാപിക്കുവാനും ജോൺ അച്ഛന് സാധിച്ചു. തുടർന്ന് ഹൃദയ സംബന്ധമായ ആരോഗ്യ പ്രവർത്തനം മൂലം 2 വർഷത്തെ സേവനത്തിനു ശേഷം തന്റെ പൗരോഹിത്യ സുവർണ്ണ കാലഘട്ടത്തിൽ 2 ഘട്ടങ്ങളായി വന്നു ചേർന്ന 6 വർഷത്തെ മലബാർ സേവനത്തിനു വിരാമം ഇട്ടു കൊണ്ട് കല്ലറ പുത്തൻപള്ളി വികാരിയായി സ്ഥലമാറ്റം ലഭിച്ചു. കല്ലറയിലും കുരിശ് പള്ളി നിർമാണവും പള്ളി മുറി നവീകരണവും അച്ഛനിൽ നിക്ഷിപ്തമായിരുന്നു. പിന്നീട് ഉഴവൂർ ഫോറൊനവേറെ വികാരി ആയി നിയമിതനായപോൾ ആണ് ഉഴവൂരിലെ ചെറിയ പള്ളി പണിതതും ഒപ്പം KCYL സംഘടനയെ പുനർജീവിപ്പിക്കുകയും ചെയ്തത്.
തുടർന്ന് അരമനയിലേക്ക് സ്ഥലമാറ്റവും രൂപത പ്രോക്രൂറ്റ്ർ, രൂപത കോർപ്പറേറ്റ് മാനേജരുടെ സ്കൂളുകൾക്ക് വേണ്ടിയുള്ള സെക്രെട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു.. 7 വർഷക്കാലം അച്ഛൻ രൂപത സ്കൂൾ കോർപറേറ്റ് മാനേജർ ആയി സേവനമനുഷ്ഠിച്ചു.
അർഹരായവർക്ക് പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് യാതൊരു നിബന്ധനകളും കൂടാതെ തന്നെ അഡ്മിഷൻ നൽകുവാൻ അച്ഛൻ ശ്രമിച്ചിരുന്നു. 5 വർഷത്തെ സ്ലാഖനീയ മായ രൂപത പ്രോക്രൂറ്റർ ജോലിക്ക് പുറമെ രൂപത വേദപാട ഡയറക്ടർ കൂടി ആയിരുന്നു ജോൺ അച്ഛൻ.12 ആം ക്ലാസ്സ് വരെ നിർബന്ധിത വേദ പാഠം പ്രാബല്യത്തിൽ വരുത്തിയത്. ആ സമയത്ത് മറ്റു പല രൂപതകളിലും 11,12 ക്ലാസ്സുകളിൽ വേദപാഠം ആരംഭിച്ചിട്ടുണ്ടായിരുന്നെങ്കിലും കോട്ടയം രൂപതയിൽ ആരംഭിച്ചിട്ടില്ലായിരുന്നു. അച്ഛന്റെ പരിശ്രമമായി 11,12 ക്ലാസുകൾ രൂപതയിലെ എല്ലാ ഇടവകകളിലും വേരുപിടിച്ചു. ഈ ഈ കാലഘട്ടത്തിൽ ആണ് വിദ്യാഭ്യാസ സെക്രെട്ടറി കൂടാതെ 2002 മെയ് മാസം ദൈവദാസൻ മാത്യു മാക്കിൽ പിതാവിന്റെ കബറിടംവും താമസഥലവും സ്ഥിതി ചെയ്യുന്നതും ഒപ്പം രൂപതയുടെ ആദ്യ കത്തിട്രൽ പള്ളിയും രൂപതയുടെ ആദ്യത്തെയും ഏറ്റവും ചെറിയാ ഹൊറനാ പള്ളിയുമായ ഇടക്കാട്ടൂപള്ളിയിൽ നിയമനം ലഭിച്ചു. മാക്കിൽ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മദ്ബാഹയിൽ 2 വർഷം ബലിയർപ്പിക്കുന്നതിനും പിതാവ് താമസിച്ച മെത്രസനാ അരമനയിലെ മുറിയിൽ താമസിക്കുന്നതിനും അദ്ദേഹം ഉറങ്ങിയ കട്ടിലിൽ ഉറങ്ങുന്നതിനും ഉള്ള ഭാഗ്യം അച്ഛന് ലഭിച്ചു.
തുടർന്ന് സങ്ക്രാന്തിയിലും ചാമാക്കാല പള്ളിയിലും വികാരി ആയും അതോടൊപ്പം ദൈവ വിളി സ്വീകരിച് സെമിനാരിയിലേക്ക് കടന്നു വന്ന മൈനർ സെമിനാരി വിദ്യാർത്ഥികളുടെ spiritual ഫാദർ ആയും 4 വർഷക്കാലം സേവനം അനുഷ്ഠിച്ചു.=
ചാമക്കാല ഇടവകയിൽ മനോഹരമായ വൈദിക മന്ദിരം പണി കഴിപ്പിച്ചത് അച്ഛന്റെ ശുസ്രൂഷ കാലഘട്ടത്തിൽ ആയിരുന്നു… കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുന്നതിൽ ജോൺ അച്ഛൻ വളരെ പ്രാധാന്യം നൽകിയിരുന്നു. ദൈവ ജനത്തിന്റെ ആല്മയ വളർച്ച ചെറുപ്പ കാലഘട്ടത്തിൽ തന്നെ ആയിരിക്കണമെന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു. താൻ വികാരി ആയിരുന്ന എല്ലാ പള്ളികളിലും കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുവാനും പഠിപ്പിക്കുവാനും അച്ഛൻ വളരെ ഏറെ ഉത്സാഹിച്ചിരുന്നതിന്റെ ഫലമെന്നോണം അച്ഛന്റെ ഇടവകകൾ ആയിരുന്നു ആ കാലഘട്ടത്തിൽ വിശ്വാസ പരിശീലനത്തിൽ രൂപതയിൽ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നത്. ചേർപ്പുങ്കൽ കല്ലൂർ പള്ളി വികാരി ആയി ചുരുങ്ങിയ കാലഘട്ടത്തെ സേവനത്തിനു ശേഷം ക്നാനയക്കാരുടെ തറവാടായ മുതിയമ്മയുടെ തീർത്താടന കേന്ദ്രമായ കടുത്തുരുത്തി ഫോറോന ദേവാലയ വികാരി ആയി നിയമിതനായി.ആരോഗ്യപ്രശ്നങ്ങൾ അലട്ടി ഇരുന്നെങ്കിലും ദൈവത്തോടും ദൈവ ജനത്തോടുമുള്ള തീക്ഷണതയും പരിശുദ്ധൽമാവിന്റെ സഹായവും അച്ഛനെ ശക്തി പെടുത്തി ഇരുന്നു. കടുത്തുരുത്തിയിൽ ഒരു കൊടിമരം സ്ഥാപിക്കുകയും, ബഹു. വെള്ളിയാനച്ചന്റെ സഹായത്തോടെ കുരിശിന്റെയും മുതിയമ്മയുടെയും നൊവേന ആരംഭിക്കുകയും ചെയ്തു. പിന്നീട് മല്ലൂശ്ശേരിയിലും തുടർന്ന് കട്ടച്ചിറ ദേവാലയത്തിലും വികാരി ആയി നിയമിതനായി. ഈ സമയങ്ങളിലെല്ലാം ശാരീരിക ബുദ്ധിമുട്ടുകൾ അച്ഛനെ അലട്ടികൊണ്ടിരിന്നു. കട്ടച്ചിറ വികാരി ആയിരിക്കെ തന്റെ വൈദിക ശുസ്രൂഷയുടെ 44 വർഷങ്ങൾ പൂർത്തിയായ ദിനമാണ് അച്ഛന്റെ പ്രിയ മാതാവ് ഈ ലോകത്തോട് വിട പറഞ്ഞത്…2015 മെയ് മാസം 16ആം തിയതി 44 വർഷങ്ങകൾക് ശേഷം ശാരീരിക ബുദ്ധിമുട്ടുകളാൽ ദൈവം ധാനമായി നൽകിയ ഏറ്റവും വിശിഷ്ടമായ പൗരോഹിത്യതെ ദൈവത്തോടും ദൈവ ജനത്തോടുമൊപ്പം ചേർന്നു ജീവിക്കുവാൻ കൃപ നൽകിയ നല്ലവനായ ദൈവത്തിന് തന്റെ കൃതജ്ഞതയുടെ ബലി കട്ടച്ചിറ പള്ളിയുടെ പരിശുദ്ധ ആൾത്തരയിൽ അർപ്പിച് ഔദ്യോഗിക സുസ്രൂഷകളിൽ നിന്ന് വിരമിച് കാരിതാസിനടുതുള്ള വിയാന്നി ഹോമിലേക്കു താമസം മാറ്റി.