Breaking news

കോവിഡ് പ്രതിരോധം-കരുതലൊരുക്കി കെ.എസ്.എസ്.എസ് കര്‍ഷക കൂട്ടായ്മ

കോട്ടയം: കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കരുതലൊരുക്കി മാതൃകയാവുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി മേഖലയിലെ അറുനൂറ്റിമംഗലം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന കൃപ കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍. കോവിഡ് രോഗ ബാധിതരുള്ള വീടുകളിലും ലോക്ക് ഡൗണ്‍ മൂലം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ ലഭ്യമാക്കിയാണ് കരുതലൊരുക്കിയത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, മുളക് പൊടി, സോപ്പ്, തെയിലപ്പൊടി, ഉപ്പ്, ഉണക്ക കപ്പ, മാസ്‌ക്ക്, ഹാന്റ് വാഷ് എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ്  മെമ്പര്‍ മേരിക്കുട്ടി ലൂക്കാ, കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ജോയി മുണ്ടക്കപ്പറമ്പില്‍, കര്‍ഷക കൂട്ടായ്മ ലീഡര്‍ രമണന്‍ കോലത്ത്കട്ടേല്‍, ആനിമേറ്റര്‍ കുഞ്ഞുമോള്‍ തോമസ്, സിറിയക്
ജോസഫ്,  ഗ്രൂപ്പ് ഭാരവാഹികളായ ജോയി കണ്ണികുളം, സുദര്‍ശനന്‍ പ്ലാക്കോട്ടയില്‍, സൈമണ്‍ കണ്ണികുളം, ജോയി കളപ്പുരയില്‍, ബെന്നി മുണ്ടക്കപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

കോവിഡ്കാല തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്ത് ക്നാനായ കാത്തലിക് യൂത്ത് ലീഗ്

Read Next

കോട്ടയം അതിരൂപത വൈദികനും, കൂടല്ലൂർ പള്ളി ഇടവകാംഗവുമായ റവ. ഫാ. ജോൺ ചേത്തലിൽ (76) നിര്യാതനായി.