കോട്ടയം അതിരൂപതയുടെ മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ യുവജനങ്ങൾ ചേർന്ന് ഈ കോവിഡ് കാലങ്ങളിൽ നടത്താൻ സാധിക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. സൂമിലൂടെ നടത്തപ്പെട്ട മീറ്റിംഗിന് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അദ്ധ്യക്ഷത വഹിക്കുകയും, കോട്ടയം അതിരൂപത സഹായമെത്രാൻ അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. മീറ്റിങ്ങിൽ ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അതിരൂപത വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് സംസാരിക്കുകയും, കോട്ടയം അതിരൂപതയിലെ കാരുണ്യത്തിന്റെ മുഖമായ കാരിത്താസ് ആശുപത്രിയിലെ കോവിഡ്കാല പ്രവർത്തനങ്ങളെക്കുറിച്ചും, കാരിത്താസ് ഈ കാലഘട്ടത്തിൽ ചെയ്യുന്ന വിലമതിക്കാനാകാത്ത സേവനങ്ങളെക്കുറിച്ച് ഫാ. ബിനു കുന്നത്ത് വിശദ്ദീകരിച്ചു. ഈ കോവിഡ് പ്രതിസന്ധി കാലങ്ങളിൽ സംഘടനയുടെ വിവിധ തലങ്ങളിൽ ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങളെപറ്റി അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവും സംസാരിക്കുകയും, അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഇടവകയിൽ രൂപീകരിക്കാൻ നിർദ്ദേശിച്ച ടാസ്‌ക് ഫോഴ്സിൽ കെ.സി.വൈ.എൽ യുവജനങ്ങളുടെ പങ്കാളിത്തവും,സഹകരണവും ഉറപ്പുവരുത്തണമെന്ന് അതിരൂപത പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തു.
യോഗത്തിൽ അതിരൂപത ചാപ്ലിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ, മലബാർ റീജിയൺ പ്രസിഡന്റ് ആൽബർട്ട് തോമസ് എന്നിവർ പ്രസംഗിച്ചു. കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികളായ ജോസൂട്ടി താളിവേലിൽ, അച്ചു അന്ന ടോം, അമൽ അബ്രാഹം, ശ്രീ. ഷെല്ലി ആലപ്പാട്ട്, സി. ലേഖ SJC എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.