Breaking news

മലങ്കര മേഖലയ്ക്ക് സഹായഹസ്തമൊരുക്കി കെ.എസ്.എസ്.എസ്

കോട്ടയം: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട മലങ്കര മേഖലയിലെ ആളുകള്‍ക്ക് സഹായഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. മലങ്കര മേഖലയിലെ വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനായി സ്റ്റീം ഇന്‍ഹീലര്‍, പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍, ആയുര്‍വ്വേദ – ഹോമിയോ പ്രതിരോധ മരുന്നുകള്‍ എന്നിവയാണ് കെ.എസ്.എസ്.എസ് വിതരണം ചെയ്തത്. ചിങ്ങവനം, ഇരവിപേരൂര്‍, റാന്നി, വാകത്താനം, പാച്ചിറ, വെളിയനാട്, കല്ലിശ്ശേരി, കുറ്റൂര്‍, തിരുവംവണ്ടൂര്‍, തുരുത്തിക്കാട്, തെങ്ങേലി, കറ്റോട്, ഓതറ എന്നീ ഗ്രാമങ്ങളിലായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ഫാ. ഗ്രെയ്‌സണ്‍ വേങ്ങയ്ക്കല്‍, വിഷ്ണുദാസ് റ്റി.ഡി എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഭക്ഷ്യക്കിറ്റ് വിതരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്.
ഫാ. സുനില്‍ പെരുമാനൂര്‍

Facebook Comments

knanayapathram

Read Previous

ഓസ്ട്രേലിയന്‍ ദേശീയ അത് ലറ്റിക് മീറ്റില്‍ വെങ്കലം നേടി പുന്നത്തുറ കണിയാകുന്നേല്‍ സ്റ്റീവ്

Read Next

ദുരന്തമുഖത്ത് സഹായഹസ്തമൊരുക്കി KCC ക്നാനായ ഹെൽപ് ഡെസ്ക്