Breaking news

ദുരന്തമുഖത്ത് സഹായഹസ്തമൊരുക്കി KCC ക്നാനായ ഹെൽപ് ഡെസ്ക്

മുംബെയിൽ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിൽ  അപകടത്തിൽ പെട്ട ONGC റിഗിനോട് അനുബന്ധിച്ചുള്ള ബാർജിൽ ഉണ്ടായിരുന്ന എച്ചോം ഇടവകാംഗമായ ജോമിഷ് ജോസഫ് മരണമടയുകയും ചെറുകര ഇവകാംഗമായ ജോയൽ ജെയിസൺ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
അപകട വിവരം അറിഞ്ഞ ഉടൻ ഹെൽപ് ഡെസ്ക്  ശ്രീ. ജോസ് K മാണി വഴി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും കേന്ദ്ര സഹമന്ത്രി വി.മുരളിധരനുമായി ബന്ധപ്പെട്ട് രക്ഷാ പ്രവർത്തനo ഊർജിതമാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
 മരണമടഞ്ഞ ജോമിഷിന്റെ മരണവിവരം അറിഞ്ഞ ഉടൻ മുംബെയിലുള്ള ശ്രീ. ജോസ് വിരുത്തികുളങ്ങര ഉൾപ്പെടെയുള്ള KCC യൂണിറ്റ് ഭാരവാഹികളെ ബന്ധപെടുകയും ഉടൻ തന്നെ അവരുടെ നേതൃത്വത്തിൽ നിരവധി ക്നാനായ സഹോദരങ്ങൾ J J ഹോസ്പിറ്റലിൽ എത്തി ബോഡി എംബാം ചെയ്ത് എത്രയും വേഗം നാട്ടിലയ്ക്കുന്ന തിനായി  പ്രവർത്തിക്കുന്നു എന്നത് അഭിമാന കരമാണ്. 
ജോമിഷിന്റെ കുടുംബത്തിനുണ്ടായ ഈ ദുഖത്തിൽ KCC അതിരൂപതാ സമിതി പങ്കുചേരുകയും കുടുംബാംഗങ്ങളോട് അനുശോചനം രേഖപെടുത്തുകയും ചെയ്യുന്നു.
KCC പെരികല്ലൂർ പ്രസിഡണ്ട് ശ്രീ . ഷീജു കൂറാനയുടെ നേത്യത്വത്തിലുള്ള ഫെറോനോ ഭാരവാഹികൾ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അവിടെ വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
ബിനോയി ഇടയാടിയിൽജനറൽ സെക്രട്ടറി

Facebook Comments

knanayapathram

Read Previous

മലങ്കര മേഖലയ്ക്ക് സഹായഹസ്തമൊരുക്കി കെ.എസ്.എസ്.എസ്

Read Next

മ്രാല: ഇല്ലിക്കല്‍ മജു ജോണ്‍ (48) നിര്യാതനായി.