ബ്രിസബെയിന്‍: സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത് ലറ്റിക് മീറ്റില്‍ ക്നാനായ വിദ്യാര്‍ഥിക്ക് മിന്നും നേട്ടം. ട്രിപ്പിള്‍ ജമ്പില്‍ (16 വയസില്‍ താഴെയുള്ളവരുടെ വിഭാഗം) വെങ്കല മെഡല്‍ നേടിയാണ് സ്റ്റീവ് ബിനോയി കണിയാകുന്നേല്‍ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായത്. സംസ്ഥാന തലത്തില്‍ വിവിധ ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരാണ് ദേശീയ മീറ്റില്‍ മാറ്റുരച്ചത്.ക്വീന്‍സ്ലാന്‍ഡിലെ ബ്രിസ്ബെയിനില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ പുന്നത്തുറ കണിയാകുന്നേല്‍ ബിനോയി – സില്‍വി ദമ്പതികളുടെ മകനാണ് സ്റ്റീവ്. സ്റ്റേറ്റ് മീറ്റില്‍ ട്രമ്പിള്‍ ജമ്പില്‍ സ്വര്‍ണവും, ലോംഗ് ജമ്പില്‍ വെള്ളിയും സ്റ്റീവ് നേടിയിരുന്നു. സെന്‍്റ് പീറ്റേഴ്സ് ലൂഥറന്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. സ്കൂള്‍ തലത്തിലും വിവിധ ഇനങ്ങളില്‍ സ്റ്റീവ് മികവ് തെളിയിച്ചിരുന്നു. റോണ്‍ ലൂക്കോസ് ഇരട്ട സഹോദരനാണ്.