Breaking news

കെ.സി.വൈ.എല്‍ പടമുഖം യൂണിറ്റില്‍ തൊഴില്‍കൂട്ടം പദ്ധതി നടത്തി

പടമുഖം: കെ.സി.വൈ.എല്‍ അതിരൂപത സമതി വിഭാവനം ചെയ്ത ‘തൊഴില്‍കൂട്ടം’ പദ്ധതിയുടെ പടമുഖം യൂണിറ്റ്തല ഉദ്ഘാടനം ഫൊറോന വികാരി ഫാ.ജോബി പൂച്ചുകണ്ടത്തില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഇടവകാ അംഗത്തിന്‍്റെ കൃഷി സ്ഥലം ചത്തെിതെളിച്ചു വളം ഇട്ടു. പടമുഖം കെ.സി.വൈ.എല്ലിലെ 10 അംഗങ്ങള്‍ പദ്ധതിയില്‍ പങ്കാളികളായി. ഇതിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ജി.ഡി.എസിന്‍െറ സഹകരണത്തോടെ കട്ടിലും കിടക്കയും വാങ്ങി നല്‍കി. കൊറോണ മൂലം ജോലി നഷ്ടമായ യുവജനങ്ങള്‍ക്ക് വരുമാന മാര്‍ഗവും ഏതു ജോലിയും ചെയ്യുവാന്‍ സന്നദ്ധരാക്കുക എന്നതുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടികള്‍ക്ക് അതിരൂപത ജനറല്‍ സെക്രട്ടറി ബോഹിത് ജോണ്‍സണ്‍, യൂണിറ്റ് വൈസ് പ്രസിഡന്‍റ് ജിത്തു സൈമണ്‍, ജിബിന്‍ പോള്‍, ബിജോഷ് എം.ജോയി, ബെനറ്റ് ലൂക്കോസ്, സ്റ്റെനി റെജി, റോണി ജോമോന്‍,ലിബിന്‍ ബാബു,അഖില്‍ റോയി, മെല്‍ബിണ്‍ സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജൂബിലി നിറവിൽ

Read Next

ഓസ്ട്രേലിയന്‍ ദേശീയ അത് ലറ്റിക് മീറ്റില്‍ വെങ്കലം നേടി പുന്നത്തുറ കണിയാകുന്നേല്‍ സ്റ്റീവ്