മാർ.തോമസ് തറയിൽ കോട്ടയം രൂപതയിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ അൽമായ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അറുപതാം വര്ഷത്തിലേക്ക് പ്രവേശിച്ചുകൊണ്ടുള്ള ലളിതമായ ആഘോഷങ്ങൾക്ക് ഇൻസ്റ്റിട്യൂട്ടിലെ പ്രഥമ അംഗമായ ഡോ.മേരി കളപ്പുരക്കൽ ദീപം തെളിച്ച് തുടക്കം കുറിച്ചു. ഫാ.മാത്യു ചാഴിശേരിൽ, ഡിറക്ട്രേസ് ജനറൽ മിസ്സ്. ലിസി മുടക്കോടിൽ, കൗൻസിലേഴ്‌സ്, ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ തുടങ്ങിയവർ ചടങിന് സാക്ഷ്യം വഹിച്ചു. 1957-ൽ പ്രഥമഅംഗം പ്രഥമ വ്രതവാഗ്ദാനം നടത്തിയെകിലും നിയതമായ രുപത്തോടും,ഭാവത്തോടും കുടി കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത് 1961-ലാണ്.സമർപ്പിത ജീവിതത്തിന് ലോകത്തിൽ പ്രത്ത്യേക അടയാളങ്ങളില്ലാതെ ജീവിക്കുകയും,എന്നാൽ അതേസമയം തങ്ങളുടെജീവിതം ദൈവത്തിനും, സഹജീവികൾക്കുമായി സമർപ്പിക്കുകയും ചെയ്തവരാണ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ.ആരോഗ്യ, വിദ്യാഭാസ, കാർഷിക, സാമൂഹിക മേഘലകളുടെ വളർച്ചക്ക് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. അര നൂറ്റാണ്ട് മുൻപ് ഒരു ഡോക്ടറിന്റ നേതൃത്വത്തിൽ പാവപ്പെട്ട കിടപ്പുരോഗികളെ അവരുടെ വീടുകളിൽചെന്ന് സൗജന്യമായി ചികിൽസിക്കുകയും അങ്ങനെ സ്വാന്തന ചിക്കിൽസക്ക് ഭാരതത്തിൽ തുടക്കം കുറിക്കുകയും, അതുപോലെ മലബാറിന്റയും, കോട്ടയം രൂപതയുടെയും,കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റയും വളർച്ചക്ക് നിർണായക പങ്കു വഹിക്കുകയും ചെയ്‌ത ഡോ.മേരി കളപ്പുരക്കലിനെപ്പോലുള്ളവരുടെ നിസ്വാർത്ഥ സേവനങ്ങൾ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ തലത്തിൽലേക്ക് വളർത്തുന്നതിന് കാരണമായിട്ടുണ്ട്.