Breaking news

ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആഴ്‌സനിക്കം ആല്‍ബ് എന്ന മരുന്നാണ് വിതരണം ചെയ്തത്. കാരിത്താസ്, മള്ളൂശ്ശേരി, കണ്ണങ്കര, ചെങ്ങളം, ചാരമംഗലം, കിഴക്കേ നട്ടാശ്ശേരി, കുമരകം, ഒളശ്ശ, സംക്രാന്തി, പേരൂര്‍, എസ്.എച്ച് മൗണ്ട്, ഇടയ്ക്കാട്ട്, പാലത്തുരുത്ത്, ചാമക്കാലാ, ഇരവിമംഗലം, മാന്നാനം, മകുടാലയം, മേമ്മുറി, കൈപ്പുഴ, നീണ്ടൂര്‍, പഴയ കല്ലറ, പുതിയ കല്ലറ, കുറുമുള്ളൂര്‍, വെച്ചൂര്‍ എന്നിവിടങ്ങളിലായി 2400 കുടുംബങ്ങള്‍ക്കായുള്ള ഹോമിയോ പ്രതിരോധ മരുന്നുകളാണ് വിതരണം ചെയ്തത്. കൂടാതെ കോവിഡ് പ്രതിരോധത്തിന് സഹായകമാകുന്ന സ്റ്റീം ഇന്‍ഹീലറുകളും പി.പി.ഇ കിറ്റുകളും വിതരണം ചെയ്തു. മരുന്നുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സിസ്റ്റര്‍ ഷീബാ എസ്.വി.എം, ജിജി ജോയി, അലന്‍സ് റോസ് സണ്ണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരും ദിനങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് ആയുര്‍വ്വേദ ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും.  

Facebook Comments

knanayapathram

Read Previous

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

Read Next

ഇന്റെഗ്രേറ്റഡ് അഗ്രിക്കൾച്ചർ ഫാം നിർമാണത്തിലൂടെ പ്രകൃതിയെ ചേർത്തുനിർത്തി മാതൃകയായി പെരിക്കല്ലൂർ സെൻറ് തോമസ് ചർച്ച്