Breaking news

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KASA) യ്ക്ക് പുതു നേതൃത്വം

അഡലൈഡ് :2021 ഫെബ്രുവരി 6 ന് അഡലൈഡിലെ സ്‌ലൊവേനിയൻ ക്ലബ്ബിൽ  പ്രൗഡ്ഢ ഗംഭീരമായ സദസ്സിൽ നടന്ന കാസായുടെ പന്ത്രണ്ടാമത് വാർഷികം 2021-2023 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.അടുത്ത 2 വർഷത്തേക്ക് അഡലൈഡിലെ ക്നാനായ ജനതയെ നയിക്കുവാൻ പ്രസിഡന്റ്‌ –  ജിജോ ജോസഫ് (ഒരപ്പാങ്കൽ തോട്ടറ), വൈസ് പ്രസിഡന്റ്‌ – സെലിൻ ജോസ് കു രികിലുംകുന്നേൽ (കൂടല്ലൂർ), സെക്രട്ടറി – നിജോ പുലിയന്നൂർ (നുച്ചിയാട്), ജോയിന്റ് സെക്രട്ടറി – ഷാജി തോമസ് തടത്തിൽ (മേമ്മുറി), ട്രഷറർ – ഷിജോ ജോസഫ് മൂത്തേടത്തിൽ (പിറവം), പ്രോഗ്രാം കോർഡിനേറ്റർ – ആൻ റ്റിറ്റോ ചിറപ്പുറത്ത് (മണ്ണൂർ, മറ്റക്കര), പ്രോഗ്രാം കോർഡിനേറ്റർ – അനിത അനീഷ്‌ വടക്കേതൊട്ടിയിൽ (ചേർപ്പുങ്കൽ), KCCO പ്രതിനിധി – ജോബി ഫിലിപ്പ് മള്ളിയിൽ (S.H മൗണ്ട്,  കോട്ടയം), KCYL കോർഡിനേറ്റർ – സുജിത് തോമസ് മഴുവഞ്ചേരിൽ (പുന്നത്തുറ) എന്നിവർ നേതൃ നിരയിലേക്കെത്തുകയും പ്രാരംഭം കുറിക്കുകയും ചെയ്തു.വർണാഭമായ കലാസന്ധ്യ വാർഷികത്തിന്റെ ഊഷ്മാവ് കൂട്ടി.അഡലൈഡിന്റെ പ്രതിനിധി ജോബി ഫിലിപ്പ് ഏകപക്ഷീയമായി KCCO യുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും കാസാക്ക് ഇരട്ടി മധുരമായി. ഒത്തൊരുമയുടെ മുഖ മുദ്രയായി ഓഷ്യാനിയായിൽ വീണ്ടും തിളങ്ങുവാൻ കാസായുടെ നവനേതൃത്വം തയ്യാറെടുത്തു കഴിഞ്ഞു.

Facebook Comments

knanayapathram

Read Previous

കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു

Read Next

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു