Breaking news

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു

ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് രണ്ടാം താരംഗത്തില്‍പ്പെട്ട് ഭക്ഷ്യ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കോവിഡ് ബാധിതര്‍, ക്വാറന്‍്റയിനില്‍ കഴിയുന്നവര്‍, ലോക്ക് ഡൗണില്‍ ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്കായി ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി കോവിഡ് കണ്‍ട്രോള്‍ കോ -ഓര്‍ഡിനേറ്റര്‍ ഡോ. സിബി ജോര്‍ജ് നിര്‍വഹിച്ചു. കിറ്റുകളുടെ വിതരണത്തിനു സൊസൈറ്റി വൈസ് പ്രസിഡന്‍്റ് ഫാ. ജോബി പൂച്ചുകണ്ടത്തില്‍, സെക്രട്ടറി ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. അരി, പഞ്ചസാര,വെളിച്ചണ്ണെ, ഉപ്പ് ,പലവ്യഞ്ജനങ്ങള്‍, മാസ്ക്, സാനിറ്റെസര്‍, സോപ്പ്, ഡിഷ്വാഷ് എന്നിവ അടങ്ങുന്നതാണ് കിറ്റ്.

Facebook Comments

knanayapathram

Read Previous

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വം

Read Next

കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു