Breaking news

കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഫാ. ജോസഫ് ഈഴറാത്ത് കാര്‍ പഞ്ചായത്തിന് നല്‍കി

കോതനല്ലുര്‍: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരിയും തുവാനിസ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോസഫ് ഈഴറാത്ത് മാഞ്ഞൂര്‍ പഞ്ചായത്തിന് കോവിഡ് പത്രിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം കാര്‍ വിട്ടു നല്‍കി. കാറിന്‍െറ രേഖകള്‍ നിയുക്ത ഏറ്റുമാനുര്‍ എം.ല്‍.എ വി.എന്‍ വാസവന് കൈമാറി. കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാനും അതിനുശേഷവും പഞ്ചായത്തിലെ പാവപ്പെട്ട രോഗികളെ ആശുപത്രിയില്‍ എത്തിക്കുവാനും കാര്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി, നിയുക്ത എം.എല്‍.എ മോന്‍സ് ജോസഫ് , പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആഴ്ച്ചകൾക്ക് മുൻപ് ഫാ. ജോസഫിന് കോവിഡ് പിടിപെട്ടിരുന്നു അക്കാലത്തെ അനുഭവമാണ് കാർ നൽകാൻ പ്രേരിപ്പച്ചതെന്ന് അദ്ദേഹം പറഞ്ഞു .കുടുബാംഗങ്ങളും ഇടവക ജനങ്ങളും ചേർന്ന് അച്ഛന് സമ്മാനിച്ചതായിരുന്നു കാർ .35 വർഷമായി വൈദികനായി സേവനം ചെയ്യുന്ന ഫാ. ജോസഫ് ഈഴറാത്ത് നാല് മാസം മുൻപാണ് കോതനല്ലൂർ പള്ളിയിലെത്തുന്നത് .മാനവികതയുടെ മഹത്തായ സന്ദേശം പകർന്നുതന്ന അച്ഛന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ

Facebook Comments

knanayapathram

Read Previous

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

Read Next

കരിങ്കുന്നം മുല്ലപ്പിള്ളിൽ കോര (95) നിര്യാതനായി