Breaking news

മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

മടമ്പം: ഇസ്രായേലിലെ ബെന്‍ ഗൂറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ദി നെഗവിലെ ഗവേഷകനും, ഇപ്പോള്‍ രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജിലെ ഫിസിക്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ. ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം, ലണ്ടനിലെ പ്രശസ്‌ത പബ്ലിക്കേഷന്‍ ഗ്രൂപ്പായ `നേച്ചര്‍’ പബ്ലിക്കേഷന്‍സിന്റെ ബയോഫിലിംസ്‌ ആന്‍ഡ്‌ മൈക്രോബയോംസിന്റെ മാര്‍ച്ച്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.`ബാക്‌റ്റീരിയോ ഫേജുകള്‍’ അഥവാ ബാക്‌റ്റീരിയകളെ ഇന്‍ഫെക്‌ട്‌ ചെയ്യുന്ന വൈറസുകളെക്കുറിച്ചുള്ള പഠനം ആണ്‌ പ്രസിദ്ധീകരിച്ചത്‌. ടി-4 ബാക്‌റ്റീരിയോ ഫേജുകള്‍ ഇ- കോളി ബാക്‌റ്റീരിയയില്‍നിന്നും എങ്ങനെ പുറത്തുവരുന്നു എന്നതില്‍ നിലനില്‍ക്കുന്ന പലവിധമായ ധാരണകളെ മാറ്റിമറിക്കുന്നതാണ്‌ നിലവിലെ കണ്ടുപിടുത്തം. കൂടാതെ, ബാക്‌റ്റീരിയോ ഫേജുകള്‍ ബാക്‌റ്റീരിയല്‍ ബിയോഫിലിമില്‍ വരുത്തുന്ന ഫിസിക്കല്‍-മെക്കാനിക്കല്‍ മാറ്റങ്ങളെ ആറ്റമിക്‌ ഫോഴ്‌സ്‌ മൈക്രോസ്‌കോപ്പിയുടെ അതിനൂതനമായ സാങ്കേതിക വിദ്യയിലൂടെ, അവയുടെ തനതായ ജീവശാസ്‌ത്ര സാഹചര്യത്തില്‍ ഈ പഠനം വിശദമായ അപഗ്രഥിക്കുന്നു. കൂടാതെ, ഫേജ്‌ തെറാപ്പിയിലും, ബാക്‌റ്റീരിയല്‍ ബയോഫിലിം നശിപ്പിക്കുന്നതിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പഠനത്തിന്‌ സാധിക്കും.ഈ പഠനം ഇസ്രായേലിലെ `സുക്കര്‍ബര്‍ഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വാട്ടര്‍ റിസര്‍ച്ച്‌, അമേരിക്കയിലെ അരിസോണ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി, ടെക്‌സസ്‌ എ ആന്‍ഡ്‌ എം യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തിലാണ്‌ ഫലപ്രാപ്‌തിയില്‍ എത്തിച്ചത്‌.ഗവേഷകര്‍ മുന്‍പ്‌ ബനാറസ്‌ ഹിന്ദു സര്‍വകലാശാലയില്‍നിന്നും ഫിസിക്‌സില്‍ പിഎച്ച്‌.ഡിയും ഇസ്രായേലില്‍നിന്നും പോസ്റ്റ്‌ ഡോക്‌ടറല്‍ ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്‌. മടമ്പം ഇടവകയിലെ ചടനാക്കുഴിയില്‍ അബ്രഹാം – മേരി ദമ്പതികളുടെ മകനാണ്‌ പ്രസ്‌തുത ഗവേഷകന്‍. കരിപ്പാടം ഇടവക പടിഞ്ഞാറേകാലായില്‍ സച്ചിത ജോര്‍ജ്‌ ഭാര്യയും എസ്സാനോയും മെര്‍ക്കലൈനും മക്കളുമാണ്‌.

Facebook Comments

knanayapathram

Read Previous

മറ്റക്കരയില്‍ സമര്‍പ്പിത സംഗമം

Read Next

അന്ന് കിണറിന്റെ അടിത്തട്ടിൽ ഇന്ന് പ്ലാവിന്റെ മുകളിൽ അലക്സ് സാർ എന്നും വ്യത്യസ്തനാണ്