Breaking news

സാമ്പത്തിക അച്ചടക്കം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണം-മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സാമ്പത്തിക അച്ചടക്കം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ന്യൂനപക്ഷ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന നയ് റോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ സമ്പത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടുകളും ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസഡിന്റ് പുഷ്പമ്മ തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയോടനുബന്ധിച്ച് സാമ്പത്തിക അച്ചടക്കം അനുദിന ജീവിതത്തിലും സ്വയം തൊഴില്‍ സംരംഭങ്ങളിലും എന്ന വിഷയത്തില്‍ ക്ലാസ്സും നടത്തപ്പെട്ടു.

Facebook Comments

knanayapathram

Read Previous

JETന്റെയും KARTന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച `വഴിക്കൂറായി’ മെറിറ്റ്‌ ഡേ സംഘടിപ്പിച്ചു

Read Next

പൂഴിക്കോൽ മൂർത്തിക്കൽ ഏലിക്കുട്ടി എബ്രാഹം (89) നിര്യാതയായി. LIVE TELECASTING AVAILABLE