ബിനോയി സ്റ്റീഫന്‍ കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ മാർച്ച് 28 ന് രാവിലെ 10:00 ന് ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള കുരിശിന്‍റെ വഴിയോടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. ഭക്തിപൂർവ്വമായ കുരുത്തോല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളുമുണ്ടായിരുന്നു. ഏപ്രിൽ 1 വൈകുന്നേരം 7 മണിക്ക് പെസഹാ വ്യാഴാഴ്ചയുടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. 2 ന് ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 6 ന് പീഡാനുഭവ ശുശ്രൂഷകളെ തുടർന്ന് കുരിശിന്‍റെ വഴി, കയ്പ്പുനീർ കുടിയ്ക്കൽ എന്നീ ചടങ്ങുകൾ ഉണ്ടായിരിന്നു. 3-ാം തീയതി രാവിലെ 10 മണിക്ക് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്യതനവീകരണം, വിശുദ്ധ കുർബാന എന്നീ തിരുക്കര്‍മ്മങ്ങള്‍ വളരെ ഭക്തിപൂർവ്വമായി നടത്തപ്പെട്ടു. വൈകുന്നേരം 7 മണിക്ക് മിശിഹായുടെ ഉയർപ്പിന്റെ തിരുക്കർമ്മങ്ങളെ തുടർന്ന് ആഘോഷമായ ദിവ്യബലിയും അർപ്പിച്ചു. ഈസ്റ്റർ ഞായറാഴ്ച്ച രാവിലെ 10:30 ക്കുള്ള വിശുദ്ധ കുർബാനയോടെ വിശുദ്ധവാര കർമ്മങ്ങൾക്ക് സമാപനം കുറിച്ചു. എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയിൽ, റ്റിജോ കമ്മപറമ്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, മേഴ്സി ചെമ്മലക്കുഴി എന്നിവർ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. വിശുദ്ധവാര തിരുകർമ്മങ്ങൾ ഏറെ ഭക്തിപൂർവ്വമായി നടത്താൻ പ്രയക്നിച്ച ഏവർക്കും ബഹു. മുത്തോലത്തച്ചൻ നന്ദിയേകി.