മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
UKKCA ലിവർപൂൾ യൂണിറ്റും, UKKCYL ലിവർപൂൾ യൂണിറ്റും സംയുക്തമായി ഈസ്റ്ററിനോട് അനുബന്ധിച്ചു നടത്തിയ ചാരിറ്റി കളക്ഷൻ പൂർത്തിയാക്കി വിതരണം നടത്തി.യുവജനങ്ങളും, മുതിർന്നവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ അവശതയനുഭവിയ്ക്കുന്നവർക്ക് സഹായമെത്തിക്കുക എന്നതിലുപരി നാളെയുടെ ഭാവിയായ യുവജനങ്ങൾക്ക് ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് ഉൾക്കാഴ്ച്ച നൽകുക എന്ന ആശയത്തിൽ നിന്നാണ് ഈസ്റ്ററിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി കളക്ഷൻ നടത്തിയത്. ഈ ഉദ്യമത്തിൽ ലിവർപൂളിലെ ഊർജസ്വലരായ UKKCYL യുവജങ്ങളോടൊപ്പം യൂണിറ്റിലെ കുടുംബങ്ങളും കൂടി പങ്കു ചേർന്നപ്പോൾ ചാരിറ്റി കളക്ഷൻ വൻ വിജയമായി തീർന്നു. കൽക്കട്ടയുടെ തെരുവുകളിലൂടെ രോഗികളെയും, അനാഥരായ വൃദ്ധരേയും, ഉപേക്ഷിക്കപ്പെട്ട കുട്ടികളേയും നെഞ്ചോട് ചേർത്ത വിശുദ്ധ മദർ തെരേസയുടെ സഹോദരിമാർ നടത്തുന്ന മിഷനറീസ് ഓഫ് ചാരിറ്റി യിൽ വിപുലമായ സഹായമെത്തിക്കാനായത് ലിവർപൂൾ ക്നാനായ മക്കൾക്ക് ഏറെ ചാരിതാർത്ഥ്യമേകി.
ലിവർപൂൾ യൂണിറ്റിലെ ഒരോ ഏരിയകൾ തിരിച്ചു നടത്തിയ ചാരിറ്റി കളക്ഷനിൽ എല്ലാവരും ആത്മാർത്ഥമായി സഹകരിച്ചപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റിലും, ലിവർപൂൾ കത്തീഡ്രൽ ഫുഡ് ബാങ്കിലും, MICHA ചാരിറ്റബിൾ ഓർഗനൈസേഴ്സനിലും ഈ കോവിഡ് പ്രതിന്ധികൾക്കിടയിലും ഒട്ടേറെ സഹായമെത്തിക്കാൻ സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമായി.
കോവിഡ് കാലത്തെ രോഗാവസ്ഥയിലും സാമ്പത്തിക ബാധ്യതയിലും വലയുന്നവർക്ക് നല്ല സമരിയാക്കാരനായി ആശ്വാസത്തിൻ്റെ കുളിർത്തെന്നലേകാനുറച്ച് ലിവർപൂൾ ക്നാനായ യുവജനങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ ലിവർപൂൾ ക്നാനായ കുടുംബങ്ങൾ കട്ടയ്ക്ക് ഒപ്പം നിന്നത് ചാരിറ്റി കളക്ഷൻ വൻ വിജയത്തിലെത്തിച്ചു.ഈ ചാരിറ്റി കളക്ഷൻ ശേഖരിക്കുന്നതിനും പങ്കു വയ്ക്കുന്നതിനും നേതൃത്വം കൊടുത്തത് ലിവർപൂൾ യൂണിറ്റ് UKKCYL ഡയറക്ടേഴ്സ് ആയ ശ്രീ രാജു ജേക്കബും, ശ്രീമതി ബിന്ദു റെജിയുമാണ്. അവരോടൊപ്പം LKCYL പ്രസിഡന്റ് ദിവ്യാ ബേബി, സെക്രട്ടറി ഡോണാ റെജി, ട്രഷറർ സെൻഷ്യാ തോമസ്, ജോയന്റ് ട്രഷറർ നികിത ടോമി, ജോയന്റ് സെക്രട്ടറി മരിയ സോജൻ എന്നിവരും പങ്കു ചേർന്നു. LKFF വൈസ് പ്രസിഡന്റ് ശ്രീ. ബാബു ജോസഫ് , സെക്രട്ടറി ശ്രീ.ജോബി ജോസഫ്, ട്രഷറർ ശ്രീ.ജോബി കുര്യൻ, ജോ.സെക്രട്ടറി ശ്രീമതി ഷൈബി സിറിയക്, വിമൻസ് ഫോറം പ്രതിനിധി ശ്രീമതി സിനി ടോം എന്നിവരും ചാരിറ്റി പ്രവർത്തനങ്ങൾ ത് മുൻകൈയെടുത്തപ്പോൾ അത് ലിവർപൂളിലെ ക്നാനായ കുടുംബ കൂട്ടായ്മയുടെ ഒരു വലിയ വിജയമായി തീർന്നു.യുവജനങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഈ ചാരിറ്റിയിൽ പങ്കുചേർന്ന എല്ലാവർക്കും ലിവർപൂൾ കത്തീഡ്രൽ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ബ്രയാൻ, സിസ്റ്റർ ആഗ്നസ് എന്നിവർ നന്ദി പറയുകയും ചെയ്തു