Breaking news

തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (DDU-GKY) പദ്ധതിയുടെ ഭാഗമായി അസോസിയേറ്റ് ഡെസ്‌ക് ടോപ് പബ്‌ളിഷിംഗ് കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതുതായി ആരംഭിച്ച ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സിന്റെ ഉദ്ഘാടനവും പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.റ്റി.പി, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് എന്നീ കോഴ്‌സുകളില്‍ മൂന്നു മാസത്തെ സൗജന്യ പരിശീലനമാണ് ലഭ്യമാക്കുന്നത്. കൂടാതെ സോഫ്റ്റ് സ്‌കില്‍, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ വിഷയങ്ങളിലും പരിശീലനം ലഭ്യമാക്കിയാണ് കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നത്. ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  

Facebook Comments

knanayapathram

Read Previous

വെളിയന്നൂർ പുളിക്കൽ മറിയക്കുട്ടി മത്തായി (88) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ LIVE TELECASTING AVAILABLE