Breaking news

മാന്നാനം ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.

കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് മാന്നാനം  സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 06/04/2021ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. മാന്നാനം ഇടവക വികാരി ഫാ. ജോബി കാച്ചനോലിക്കൽ മൃതസംസ്ക്കാര ശുശ്രുഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ചെറുകര ഇടവക വികാരിയും, യൂണിറ്റ് ചാപ്ലയിനുമായ ഫാ. ഷാജി പൂത്തറ,കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ചാമക്കാല ഇടവകാംഗമായ സനൽ കെ. സണ്ണി കാലാതാട്ടിൽ, കിടങ്ങൂർ ഇടവകാംഗമായ ആൽബിൻ രാജു എന്നിവർ നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ഇടക്കോലി: മുപ്രാപ്പള്ളില്‍ ചുമ്മാര്‍ സൈമണ്‍ (കുട്ടപ്പന്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE