Breaking news

ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഏപ്രില്‍ 7 ലോക ലോക ആരോഗ്യദിനം. ആരോഗ്യ സംരക്ഷണ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യദിനാചരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണത്തോടൊപ്പം പ്രകൃതി വിഭവങ്ങളുടെ കരുതിയുള്ള ഉപയോഗവും ഫലപ്രദമായ മാലിന്യ സംസ്‌ക്കരണവും വ്യക്തി ശുചിത്വവും കാലിക പ്രസക്തമായ വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ടിബി സെന്റര്‍ ഒഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പര്‍ ജെയ്‌നി തോമസ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ജേക്കബ്, അയ്മനം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ ശോശാമ്മ ഷാജി കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യസംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടു. കൂടാതെ ആരോഗ്യസംരക്ഷണം ഇന്നിന്റെ ആവശ്യകത എന്ന വിഷയത്തില്‍ കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഓഫീസര്‍ ഡോ. അമൃത സെമിനാറും നയിച്ചു.

Facebook Comments

knanayapathram

Read Previous

സഹായഹസ്തവുമായി സാൻഹൊസെ കെ.സി.സി.എൻ.സി.

Read Next

മാന്നാനം ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.