സാൻഹൊസെ: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയായുടെ ആഭിമുഖ്യത്തിൽ ദീർഘകാല ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 10 കുടുംബങ്ങളെയും 3 അന്തേവാസ സ്ഥാപനങ്ങളെയും സഹായിക്കുവാൻ സാധിച്ചു.കെ.സി.സി.എൻ.സി. ക്രിസ്തുമസ് കരോളും കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ജന്മദിനവും വാർഷികാഘോഷവും ഈ കോവിഡ് എന്ന മഹാമാരിമൂലം നന്മയുടെ കരുതലാക്കി മാറ്റി.പാവങ്ങളുടെ ആശാകേന്ദ്രമായ കോട്ടയം നവജീവൻ സ്ഥാപനത്തിലെ അന്തേവാസികൾക്ക് പുതുവർഷ സദ്യഒരുക്കി ആയിരുന്നു കെ.സി.സി.എൻ.സി. നന്മയുടെയും കരുതലിന്റെയും പ്രവർത്തനം കുറിച്ചത്. തുടർന്ന്‌കോട്ടയം മെഡിക്കൽ കോളജിലും, കുട്ടികളുടെ ആശുപത്രിയിലും കോട്ടയം ജില്ലാ ആശുപത്രിയിലുമുള്ള ഭക്ഷണത്തിനുള്ള ഒന്നേകാൽ ലക്ഷം രൂപയോളം സമാഹരിച്ചു നവജീവന് നൽകുവാൻ സാധിച്ചു. ഇതുകൂടാതെ അമേരിക്കയിലുള്ള ജൂഡ് ചിൽഡ്രൻസ് റിസേർച്ച് സെന്റർ, Second Harvest of Silicanvally എന്നീ സ്ഥാപനങ്ങൾക്കും ഒരു തുക നൽകി സഹായിക്കുവാൻ സാധിച്ചു.
വിദ്യാഭ്യാസത്തിനുവേണ്ടി സഹായഭ്യർത്ഥനയുമായി വന്ന ഒളശ്ശയിലെ ഒരു കുട്ടിക്കും ഉഴവൂർ സ്വദേശിക്കും മാനാനം സ്വദേശിയായ ഒരു കുട്ടിക്കും വിദ്യാഭ്യാസ ഫണ്ട് സമാഹരിച്ചു നൽകി.വീടില്ലാതെ ദുരിതം അനുഭവിക്കുന്ന കണ്ണൻകരയിലെ ഒരു കുടുംബത്തിന് ഭവനനിർമ്മാണത്തിനു ഒരു തുക നൽകുവാനും കെ.സി.സി.എൽ.സി.ക്കു സാധിച്ചു.ഇവകൂടാതെ മരുന്നിനും ചികിത്സയ്ക്കുമായി സഹായാഭ്യർത്ഥന നടത്തിയ ആറ് കുടുംബങ്ങളേയും സഹായിക്കുവാൻ സാധിച്ചു. കൂടല്ലൂർ, വെച്ചൂർ, കല്ലറ, ആർപ്പൂക്കര, കൈപ്പുഴ എന്നിവിടങ്ങളിലുള്ള ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന അർഹതപ്പെട്ട കുടുംബങ്ങൾക്ക് നല്ലൊരു തുക സമാഹിച്ചു നൽകാവാൻ സാധിച്ചു.നമ്മുടെ കമ്മ്യൂണിറ്റിയിലെ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നമ്മൾ സമാഹരിച്ച KCCNC ചാരിറ്റി പ്രവർത്തന ഫണ്ട് അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കെ.സി.സി.എൻ.സി. പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ അഭിപ്രായപ്പെട്ടു.അതുപോലെ Amozonsmile ഷോപ്പിംഗിലൂടെ കിട്ടുന്ന KCCNC ചാരിറ്റിഫണ്ട്. കുട്ടികളുടെ ജന്മദിനങ്ങൾ, വാർഷികങ്ങൾ മുതലായവയിൽ ആർക്കും ഈ ദീർഘകാല ചാരിറ്റിയിലേക്കു സംഭാവന നൽകാൻ കഴിയും.
കോവിഡ് 19 എന്ന മഹാമാരിമൂലം നാട്ടിലും അമേരിക്കയിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കു എന്ന ലക്ഷ്യത്തോടെ നന്മയുടെ കരുതൽ ആകുവാൻ നല്ല പ്രവർത്തനങ്ങളുമായി സാൻഹൊസെ കെ.സി.സി.എൽ.സി. മുന്നോട്ടു പോകുവാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കെ.സി.സി.എൻ.സി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിവിൻ ഓണശ്ശേരിൽ, പ്രബിൻ ഇലഞ്ഞിക്കൽ, സ്റ്റീഫൻ വേലിക്കെട്ടേൽ, ഷീബ പുറയംപള്ളിൽ, ഷിബു പാലക്കാട്ട് എന്നിവർ വ്യക്തമാക്കി.