റ്റാമ്പാ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (കെ.സി.സി.സി.എഫ്.) പോഷകസംഘടനയായ റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു. മാര്‍ച്ച് 27-ാം തീയതി റ്റാമ്പായില്‍വെച്ച് നടന്ന കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്‍്റ് സിറിയക് കൂവക്കാട്ടില്‍ പ്രകാശനകര്‍മ്മം നര്‍വഹിച്ചു. റ്റാമ്പാ യുവജനവേദി പ്രസിഡന്‍്റ് പുന്നൂസ് വഞ്ചിപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ യുവജനങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടതിന്‍്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. കെ.സി.സി.സി.എഫ്. പ്രസിഡന്‍്റ് സജി കടിയംപള്ളിയില്‍ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജൂബി ഊരാളില്‍, സാനു കളപ്പുരയില്‍, ജെയിംസ് പൗവ്വത്ത്, ജോബി കൊച്ചുപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യുവജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനാവശ്യമായ വിവിധ കര്‍മ്മപരിപാടികള്‍ കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ അടുത്ത 2 വര്‍ഷക്കാലത്തേക്ക് ആവിഷ്ക്കരിക്കുന്നതാണെന്നും അതുവഴി ക്നാനായ യുവജനങ്ങളുടെ സജീവപങ്കാളിത്തം വരും കാലങ്ങളിലേക്ക് ഉറപ്പുവരുത്തുവാനും യുവജനങ്ങളുടെ കൂട്ടായ്മ ഊട്ടി ഉറപ്പിക്കുവാനും സാധിക്കുമെന്ന് ലോഗോ പ്രകാശം ചെയ്തുകൊണ്ട് നിയുക്ത പ്രസിഡന്‍്റ് സിറിയക് കൂവക്കാട്ടില്‍ പ്രസ്താവിച്ചു. കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്‍്റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്‍്റ് സെക്രട്ടറി ജിറ്റി പുതുക്കേരില്‍, ട്രഷറര്‍ ജെയ്മോന്‍ കട്ടിണശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന പരിപാടികള്‍ക്ക് റ്റാമ്പാ യുവജനവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ അലന്‍ പള്ളിയറത്തുണ്ടത്തില്‍, സേറ പുത്തന്‍കണ്ടത്തില്‍, ദിയ കളപ്പുരയില്‍, റ്റോമി പതിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.