Breaking news

കോവിഡ് മൃതസംസ്കാര ശുശ്രുഷക്ക് കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി .

കോവിഡ് രോഗം മൂലം മരണമടഞ്ഞ കോട്ടോടി ഇടവകാംഗമായ വള്ളിനായില്‍ ജോസഫിന്‍െറ മൃതസംസ്കാര ശുശ്രുഷക്ക് രാജപുരം ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി . കൊട്ടോടി ഇടവക വികാരി ഫാ.ഷാജി മേക്കര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊട്ടോടി ഇടവകാംഗമായ ജെറിന്‍ സൈമണ്‍ തേരകത്തിനടിയില്‍, രാജപുരം ഇടവകാംഗമായ ജിനു കടവില്‍, കൊട്ടോടി ഇടവകാംഗമായ ജോണിഷ് ജോറജ് തച്ചേരേിയില്‍, രാജഗിരി ഇടവകാംഗമായ ബിബിന്‍ സജി ചെന്നാത്ത്, കള്ളാര്‍ ഇടവകാംഗമായ ഷൈന്‍ സൈമണ്‍ വാണിയംപുരയിടത്തില്‍, മലക്കല്ല് ഇടവകാംഗമായ ജോക്കി ജോര്‍ജ് അടിയായിപ്പള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു

Read Next

സംയോജിത കൃഷിഭൂമിയുടെ പ്രവര്‍ത്തനോത്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിറവഹിച്ചു .