Breaking news

ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം ഹൃദയത്തിലേറ്റി ക്നാനായ സമൂഹം, UKKCA ക്ക് അഭിമാന നിമിഷങ്ങൾ

നാനൂറ് വർഷങ്ങളായി മുടങ്ങിക്കിടന്ന ക്നായിത്തൊമ്മൻ അനുസ്മരണം, വീണ്ടും ക്നാനായ മനസ്സുകൾക്കേ കാൻ UK യിലെ ക്നാനായ സമുഹം ആർജ്ജവത്തോടെ മുന്നോട്ട് വന്നപ്പോൾ, UKKCA യുടെ താളുകളിൽ കുറിയ്ക്കപ്പെട്ടത് ചരിത്ര നിമിഷങ്ങൾ. UKKCA ഏറ്റെടുത്ത ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിൻ്റെ പ്രഖ്യാപനം നടന്ന ശേഷം, നിരവധി ഇടവകകളും, സംഘടനകളും, മിഷനുകളും മുൻ വർഷങ്ങളിലെന്നല്ല നൂറ്റാണ്ടുകളായി നടത്താതിരുന്ന ക്നായിത്തൊമ്മൻ അനുസ്മരണത്തിന് തയ്യാറായെങ്കിൽ ആഗോള ക്നാനായ സമൂഹത്തിന് തന്നെ ഒരു ഓർമ്മപ്പെടുത്തലേ കാൻ UKKCA ക്ക് കഴിഞ്ഞു. ക്നായിത്തോമാ യെക്കുറിച്ചും പ്രേഷിത കുടിയേറ്റത്തെക്കുറിച്ചും, ക്നാനായ കുടിയേറ്റ സംഭാവനകളെക്കുറിച്ചുമൊക്കെ വിജ്ഞാനപ്രദമായ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ കോർത്തിണക്കിയ ക്നായിത്തോമ്മൻ ഓർമ്മ ദിനാചരണം ക്നാനായ സമുഹത്തെ കുറിച്ച് പുതിയ അറിവുകൾ പകർന്നേകി.ക്നാനായത്തനിമ നിറഞ്ഞ ക ലാ പരിപാടികൾ കോർത്തിണക്കി ഏറെ ആസ്വാദ്യകരമായ രീതിയിലാണ് പരിപാടികൾ അവതരിയ്ക്കപ്പെട്ടത്.   ഫാ. ബിജു കൊച്ചു പറമ്പിൽ മലങ്കര റീത്തിൽ അർപ്പിച്ച ഭക്തി സാന്ദ്രമായ ദിവ്യബലിയോടെയാണ് ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് തുടക്കമായത്.

UKKCA പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരിക്കാട്, പ്രോഗ്രാം കോർഡിനേറ്ററും UKKCA വൈസ് പ്രസിഡൻറുമായ ശ്രീ ബിജി മാംകൂട്ടത്തിൽ,ഫാ.ജോൺ ചൊള്ളാനയിൽDKCC ചെയർമാൻ ജോതിസ് കുടിലിൽ, കമാൻഡർ T O ഏലിയാസ്, UKKCYL പ്രസിഡൻ്റ് ശ്രീ ടോം വഞ്ചിത്താനത്ത്,വുമൺസ് ഫോറം പ്രസിഡൻ്റ് ശ്രീമതി ഡാർളി ടോമി,KCCNA പ്രസിഡൻ്റ് ശ്രീ. അലക്സ് മoത്തിൽത്താഴെ,ഫാ.ജോബി തോമസ് പാറക്കച്ചെരുവിൽ,KCCO പ്രസിഡൻ്റ് ശ്രീ സജി വരകുകാലായിൽ, UKKCA യുടെ Know your heritage ടീമിലെ ശ്രീ. ബോബൻ ഇലവുങ്കൽ, KCC ചെയർമാൻ ശ്രീ. ജോമോൻ പ്ലാമ്പറമ്പിൽ ,UKKCA ജോയൻറ് സെക്രട്ടറി ശ്രീ ലുബി മാത്യു വെള്ളാപ്പള്ളിൽ, UKKCA ട്രഷറർ മാത്യു പുളിക്കത്തൊട്ടിൽ എന്നിവർ ആശംകൾ നേർന്നു. UKKCA സെക്രട്ടറി ശ്രീ ജിജി വരിക്കാശ്ശേരിൽ സ്വാഗതവും ,ജോയൻറ് ട്രഷറർ ശ്രീ എബി കുടിലിൽ നന്ദിയും പറഞ്ഞു. UKKCA യുടെ ലോക്ക് ഡൗൺ ചലഞ്ച് മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ച്ച വച്ച ജയ്ബി, ഗ്രേഷ്മ, ആഷ്ലി സുസ്മേരവദരരായി, വാക്കുകളിൽ വിസ്മയവുമായി അവതാരകരായി തിളങ്ങി.
  ശ്രീ ജോയി കൊച്ചുപുരക്കൽ, കുമാരി ആൻ മരിയ ജോയി. മാസ്റ്റർ ആഞ്ചലോ ബിജു. കുമാരി സൈറ മരിയ ജിജോ, കുമാരി ആഷ് ന അഭിലാഷ്, കുമാരി ലാൻസി അബ്രഹാം, ശ്രീമതി. സ്മിത ഷിജോ, ശ്രീ. ഷിനു ജോസ്, കുമാരി അൻജു മാത്യു, കുമാരി അന്നാ അലക്സ്, കുമാരി എലീഷ അബ്രഹാം എന്നിവർ നിരവധി കലാപരിപാടികളിലൂടെ ചടങ്ങിന് മാറ്റ് കൂട്ടി.  ലൈവ് ടെലികാസ്റ്റ് നടന്ന് 24 മണിക്കൂറിനുള്ളിൽ  ഫേസ്ബുക്ക് പേജുകളിലും യു ടൂബ് ചാനലിലുമായി വിവിധ രാജ്യങ്ങളിൽ നിന്നായി 15624  ക്നാനായക്കാർ പൂർവ്വപിതാമഹൻ്റെ ഓർമ്മകൾക്കു മുന്നിൽ കുപ്പുകൈകളുമായി അണിചേർന്നു.
ലോകത്തിലെ മുഴുവൻ ക്നാനായ സംഘടനകളും, ഇടവകകളും ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം നടത്തി, ആഗോള ക്നാനായ സമൂഹം ഒന്നായി ഗോത്ര പിതാവിനെ അനുസ്മരിച്ച് ലോകം മുഴുവനിലുമുള്ള ക്നാനായക്കാർ കൈകൾ കോർത്തി ഒന്നാവുന്ന സുദിനത്തിനായി പ്രാർത്ഥിയ്ക്കാം. മാത്യു പുളിക്കത്തൊട്ടിൽPRO UKKCA

Facebook Comments

knanayapathram

Read Previous

ഒളശ്ശ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

Read Next

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.