Breaking news

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

ടോറോണ്ടോ -അന്തർദേശീയ  വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ(KCWFC)  ആഭിമുഖ്യത്തിൽ മാർച്ച് 6 ന് വനിതാദിനാഘോഷങ്ങൾ നടത്തി .COVID -19 ൻറെ പ്രത്യേക സാഹചര്യത്തിലും ,പ്രതിബന്ധങ്ങളുടെ മദ്ധ്യത്തിലും ,  ഒരുമിച്ചുകൂടുവാനും ,വനിതാദിനാഘോഷങ്ങൾ നടത്തുവാനുമുള്ള ക്നാനായവനിതകളുടെ ആഗ്രഹമാണ്   സൂം പ്ലാറ്റുഫോമിലൂടെ കരഗതമായത്. “മാർത്തോമൻ”എന്ന ക്നാനായ  പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച നൂറോളം വനിതകൾ   പങ്കെടുത്ത ഈ സമ്മേളനത്തിൽ   KCWFC സെക്രട്ടറി രേഖ ജോജി വണ്ടന്മാക്കിൽ ഏവർക്കും  സ്വാഗതം ആശംസിച്ചു .തുടർന്ന് നടത്തിയ അധ്യക്ഷപ്രസംഗത്തിൽ സ്ത്രീകളുടെ സ്വപ്‌നങ്ങൾ വിവാഹത്തോടെ അവസാനിക്കുന്നതാകരുതെന്നും , തങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിൽ ജീവിതത്തിലുടനീളം വനിതകൾ ശ്രമിക്കണമെന്നും KCWFC പ്രസിഡണ്ട് ലിജി സന്തോഷ് മേക്കര ഏവരെയും ഉദ്‌ബോധിപ്പിച്ചു .KCWFNA പ്രസിഡണ്ട് ഡോ. ദിവ്യ വള്ളിപ്പടവിൽ  ചടങ്ങുകളുടെ ഔപചാരികമായ ഉദ്‌ഘാടനകർമ്മം നിർവഹിക്കുകയും , KCAC പ്രസിഡണ്ട് ശ്രീ .സിബിൾ നീരാട്ടുപാറ പ്രസ്തുത യോഗത്തിൽ ആശംസയർപ്പിക്കുകയും ചെയ്തു  .മുഖ്യാതിഥിയും ,KCWFNA മുൻപ്രസിഡണ്ടുമായ ശ്രീമതി. സ്മിത വെട്ടുപാറപ്പുറത്ത്  SELF COMPASSION  എന്ന വിഷയത്തെക്കുറിച്ച് തൻറെ അറിവുകൾ ഏവർക്കുമായി പങ്കുവച്ചു .കാനഡയിലെ സ്ത്രീജനങ്ങളോടൊപ്പം വനിതാദിനാഘോഷങ്ങളിൽ പങ്കെടുക്കുവാനും ,വിഷയാവതരണം നടത്തുവാനുമായി   സമയം കണ്ടെത്തിയ ശ്രീമതി സ്മിതയ്ക്ക് KCWFC ജോയിൻറ് സെക്രട്ടറി ജെയ്‌സ്‌ന സിജു മുളയിങ്കൽ നന്ദി പ്രകാശിപ്പിച്ചു .അതേത്തുടർന്ന് പത്തോളം ക്നാനായവനിതകൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് ഏവരുടെയും കണ്ണുകൾക്കും ,കാതുകൾക്കും കുളിർമയേകി .KCWFC വൈസ് പ്രസിഡണ്ട് സുനി ജേക്കബ് കുളക്കാട്ട് ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ .COVID പശ്ചാത്തലത്തിൽ വീടുകളിലകപ്പെട്ട സ്ത്രീകൾ തങ്ങളുടെ കലാവാസനകൾ പെയിൻറിങ് ,ബേക്കിംഗ് ,ആർട്ട്‌വർക്ക്  എന്നിങ്ങനെ പല രൂപങ്ങളിൽ അവതരിപ്പിച്ചത്  ഏവരുടെയും ശ്രദ്ധയാകർഷിച്ചു .KCWFC ട്രെഷറർ ഷീന ബിജു കിഴക്കേപ്പുറത്തിൻറെ കൃതജ്ഞതയോടെ ചടങ്ങുകൾക്ക് പരിസമാപ്തിയായി .സിമി ലിൻസ് മരങ്ങാട്ടിൽ പ്രോഗ്രാമുകളുടെ അവതാരികയായിരുന്നു.

Facebook Comments

knanayapathram

Read Previous

അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

Read Next

വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത -മാര്‍ മാത്യു മൂലക്കാട്ട്